2017 Honda Accord Hybrid

ഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഹോണ്ടയുടെ പ്രീമിയം സെഡാന്‍ അക്കോര്‍ഡ് വിപണിയില്‍ നിന്നും പിന്‍വലിഞ്ഞത്.

പുതിയ ഹൈബ്രിഡ് രൂപത്തില്‍ വീണ്ടുമൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് അക്കോര്‍ഡ്. ഇന്ത്യയില്‍ സിബിയു വഴി ഇറക്കുമതി ചെയ്ത ഈ ഹൈബ്രിഡ് പതിപ്പിന് ഡല്‍ഹി എക്‌സ്‌ഷോറൂം 37 ലക്ഷമാണ് വില.

അക്കോര്‍ഡിന്റെ ഓമ്പതാം തലമുറക്കാരനാണ് ഇന്ത്യയിലിപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. 2001ലായിരുന്നു ഒന്നാം തലമുറ അക്കോര്‍ഡിന്റെ ഇന്ത്യയിലുള്ള അരങ്ങേറ്റം.

2.0ലിറ്റര്‍ 4 സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനും 1.3 കിലോവാട്ട്/എച്ച് ലിഥിയം അയണ്‍ ബാറ്ററിയുമാണ് കരുത്തേകാനായി ഉപയോഗിച്ചിട്ടുള്ളത്.

Top