2017 KTM 390 Duke spied in India; to debut by 2016-end: Report

കെടിഎം ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചതു ഡ്യൂക്കിലൂടെയാണ്. കരുത്തും സ്‌റ്റൈലും ഒരുപോലെ ഒത്തിണങ്ങിയ നേക്കഡ് സ്‌പോര്‍ട്‌സ് ബൈക്കിനു യുവാക്കള്‍ മികച്ച സ്വീകരണമാണ് നല്‍കിയത്.

അതിനു ശേഷം ഡ്യൂക്ക് 390യും ആര്‍സി 200, ആര്‍സി 390 യും കമ്പനി പുറത്തിറക്കി. നാലു ബൈക്കുകളും യുവനിര ആവേശത്തോടെയാണു സ്വികരിച്ചത്.

ഡ്യൂക്ക് ആരാധകര്‍ക്കു സന്തോഷ വാര്‍ത്ത സമ്മാനിച്ച് ഡ്യൂക്കിന്റെ പുതിയ പതിപ്പെത്തുന്നു. 2017 ഡ്യൂക്ക് 390 യുടെ ചിത്രങ്ങളാണിപ്പോള്‍ ഫേസ്ബുക്കിലെ താരം. പൂണെ നിര്‍മാണശാലയില്‍ നിന്നു പകര്‍ത്തിയ ചിത്രമാണു ഫേസ്ബുക്കില്‍ പ്രചരിക്കുന്നത്.

2017 Duke Spy Shoot, Photo Courtsey: Facebookപുതിയ മോഡലിനെക്കുറിച്ചു കമ്പനി ഔദ്യോഗിക വിശദീകരണങ്ങളൊന്നും നല്‍കിയിട്ടില്ലെങ്കിലും ഈ വര്‍ഷം അവസാനത്തോടു കൂടി നിര്‍മാണം ആരംഭിക്കും എന്നാണു സൂചന.

രാജ്യാന്തര വിപണിയില്‍ പുറത്തിറങ്ങിയതിനു ശേഷമായിരിക്കും ബൈക്ക് ഇന്ത്യയിലെത്തുക. കൂടാതെ ഈ വര്‍ഷം അവസാനത്തോടുകൂടി പുതിയ ഡ്യൂക്കിനെ കമ്പനി പ്രദര്‍ശിപ്പിക്കുമെന്നും കരുതപ്പെടുന്നു.

RC 200 & RC 390മള്‍ട്ടിബീം ഹെഡ്‌ലാമ്പ്, റീഡിസൈന്‍ ചെയ്ത ഫ്യുവല്‍ ടാങ്ക്, റീഷെയ്പ് ചെയ്ത ടാങ്ക് സ്‌കൂപ്പുകള്‍ എന്നിവയ്ക്കു പുറമെ ഇന്‍ട്രുമെന്റ് ക്ലസ്റ്റര്‍, ഫ്രെയിം, എക്‌സ്‌ഹോസ്റ്റ്, സീറ്റുകള്‍, ടെയില്‍ ലാമ്പുകള്‍ എന്നിവയിലും പുതുമകള്‍ നല്‍കിയിട്ടുണ്ട്.

എന്നാല്‍ ടയറുകളും ഇന്‍ഡികേറ്റര്‍ ലൈറ്റുകളും , ഫുട്ട്‌പെഗും, റിയല്‍ സ്വിങ് ആമുമെല്ലാം പഴയ മോഡലിന്റേതു തന്നെ നിലനിര്‍ത്തുമെന്നറിയുന്നു.

നിലവിലെ മോഡലിലുള്ള 375 സിസി എന്‍ജിന്‍ തന്നെയായിരിക്കും 2017 ഡ്യുക്കിലുമെങ്കിലും കരുത്ത് കുടുതലായിരിക്കും. കൂടാതെ വിലയും നിലവിലെ മോ!ഡലിനെ അപേക്ഷിച്ച് അല്‍പ്പം കൂടുതലായിരിക്കും എന്നാണു സൂചന.

Top