മസ്‌കറ്റ്: ഏഷ്യന്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പ് ട്രോഫിയില്‍ ഒമാനെ തകര്‍ത്ത് ജപ്പാന്‍ സെമിയില്‍ പ്രവേശിച്ചു. ദുര്‍ബലരായ ഒമാനെ 5-0നാണ് ജപ്പാന്‍ കീഴടക്കിയത്. സെമിയില്‍ ഇന്ത്യയാണ് ജപ്പാന്റെ എതിരാളി. ഞായറാഴ്ച്ചയാണ് ഇന്ത്യയും ജപ്പാനും തമ്മിലുള്ള മത്സരം.
14ാം മിനിറ്റില്‍ കൊജി യമസാക്കിയിലൂടെ ജപ്പാന്‍ ഗോള്‍വേട്ട തുടങ്ങി. പിന്നാലെ വതാരു മത്സുമോട്ടോ, കസുമസ മത്സുമോട്ടോ, ഹിറോമസ, ഒച്ചിയ, ഹിരോതക സെന്‍ഡന ഗോള്‍നേടിയതോടെ ജപ്പാന്‍ വിജയം ഉറപ്പിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളില്‍ ഏഴു പോയിന്റുമായി ജപ്പാന്‍ സെമിയില്‍ കടന്നു.
എല്ലാ കളികളും തോറ്റ ഒമാന്‍ ശനിയാഴ്ച ദക്ഷിണ കൊറിയയെ നേരിടും.