ഡോമിനാര്‍ നോണ്‍എബിഎസ്, എബിഎസ് പതിപ്പുകള്‍ക്ക് വില വീണ്ടും കൂട്ടി ബജാജ്

bajaj dominar

ജാജ് ഓട്ടോ ലിമിറ്റഡിന്റെ ആദ്യ ഹൈ കപ്പാസിറ്റി മോട്ടോര്‍ സൈക്കിള്‍ ഡോമിനാര്‍ 400ന്റെ വില വീണ്ടും കൂട്ടി. ഡോമിനാര്‍ നോണ്‍എബിഎസ്, എബിഎസ് പതിപ്പുകള്‍ക്ക് രണ്ടായിരം രൂപയാണ് കൂട്ടിയിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലും ഡോമിനാറില്‍ രണ്ടായിരം രൂപയുടെ വിലവര്‍ധനവ് ഉണ്ടായിരുന്നു.

ഇനി മുതല്‍ 1.46 ലക്ഷം രൂപയാണ് ഡോമിനാര്‍ നോണ്‍എബിഎസ് പതിപ്പിന്റെ വില; എബിഎസ് പതിപ്പിന് വില 1.60 ലക്ഷം രൂപയും. വിലകള്‍ ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി. പുതുക്കിയ വില വിപണിയില്‍ പ്രാബല്യത്തില്‍ വന്നതായി ബജാജ് അറിയിച്ചു.

2016 ഡിസംബര്‍ 15ന് അരങ്ങേറ്റം കുറിച്ച ഡോമിനര്‍, ബജാജിന്റെ പള്‍സര്‍ സീരിസിനു മുകളിലുള്ള ആദ്യ ബൈക്കായിരുന്നു. ഇന്ത്യയില്‍ യുവാക്കളുടെ ഹരമാണ് ബജാജിന്റെ പള്‍സര്‍ സിരീസിലുള്ള ബൈക്കുകള്‍. റോക്ക് മാറ്റ് ബ്ലാക്, കാന്യോണ്‍ റെഡ്, ഗ്ലേസിയര്‍ ബ്ലൂ എന്നീ പുതിയ മൂന്ന് നിറഭേദങ്ങളാണ് 2018 ഡോമിനാര്‍ 400 ന് ഉള്ളത്.

ട്രിപിള്‍ സ്പാര്‍ക്ക് ടെക്‌നോളജിയാണ് ഡോമിനാറില്‍. 34.5 bhp കരുത്തും 35 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ ആറു സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്. സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണയും ബജാജ് ഡോമിനാറിനുണ്ട്.

Top