കേരളക്കരയുടെ അതിജീവനത്തിന്റെ കഥ; “2018 എവരി വണ്‍ ഈസ് ഹീറോ” ട്രെയിലർ എത്തി

കേരളം നേരിട്ട മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന “2018 എവരി വണ്‍ ഈസ് ഹീറോ” എന്ന ചിത്രത്തിൻെ ട്രെയിലർ പുറത്തിറങ്ങി. അതിജീവനം, ധൈര്യം, മാനവികത, പ്രത്യാശ, പ്രചോദനം എന്നിവയുടെ നേർസക്ഷ്യമാകും സിനിമ എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രം മെയ് 5ന് തിയറ്ററുകളിൽ എത്തും.

ജൂഡ് ആന്റണി ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ്അലി, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ ജാഫർ ഇടുക്കി, ജൂഡ്ആന്തണി ജോസഫ്, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, അപർണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തൻവി റാം, ഗൗതമി നായർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മൂന്ന് വർഷം മുൻപാണ് ഈ സിനിമ പ്രഖ്യാപിച്ചത്. ചിത്രം പ്രഖ്യാപിക്കുമ്പോൾ സിനിമയ്ക്ക് 2403 ഫീറ്റ് എന്നായിരുന്നു പേര് നൽകിയിരുന്നത്. പിന്നീട് ഇത് മാറ്റുക ആയിരുന്നു. സംവിധായകനൊപ്പം മലയാളത്തിലെ യുവ എഴുത്തുകാരൻ അഖിൽ പി ധർമ്മജനും ഈ ചിത്രത്തിന്‍റെ എഴുത്തു പങ്കാളിയാകുന്നുണ്ട്.

കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻ എന്നീ ബാനറുകളിൽ വേണു കുന്നപ്പള്ളി, സി കെ പദ്മകുമാർ, ആന്റോ ജോസഫ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ജൂഡ് ആന്റണി ജോസഫും അഖിൽ പി ധർമജനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം- അഖിൽ ജോർജ്, സംഗീതം- നോബിൻ പോൾ, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ്, എഡിറ്റിംഗ് മഹേഷ് നാരായണന്‍. സംഗീതം ഷാന്‍ റഹ്മാന്‍ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Top