അടുത്ത വര്‍ഷം പകുതിയോടെ 2018 ഗോള്‍ഡ് വിങ്ങ് ഇന്ത്യയിലെത്താന്‍ സാധ്യത

ഹോണ്ടയുടെ ഫ്‌ളാഗ്ഷിപ്പ് സൂപ്പര്‍ ബൈക്ക് ‘2018 ഗോള്‍ഡ്‌വിങ്ങ്’ ടോക്യോ മോട്ടോര്‍ ഷോയില്‍ അവതരിച്ചു.

30 ലക്ഷത്തിന് മുകളില്‍ വില പ്രതീക്ഷിക്കാവുന്ന 2018 ഗോള്‍ഡ് വിങ്ങ് അടുത്ത വര്‍ഷം പകുതിയോടെ ഇന്ത്യയില്‍ എത്തുമെന്നാണ് സൂചന.

ഏറെ മാറ്റങ്ങളോടെയാണ് പുതിയ ഗോള്‍ഡ് വിങ്ങ് എത്തിയിരിക്കുന്നത്. ബൈക്കിന്റെ എന്‍ജിനും പരിഷ്‌കരിച്ചിട്ടുണ്ട്.

മുമ്പത്തെ മോഡലിനേക്കാള്‍ 40 കിലോഗ്രാം ഭാരം കുറവാണ് പുതിയ പതിപ്പിന്.

ബോഡി വര്‍ക്കിനൊപ്പം പുതിയ എല്‍.ഇ.ഡി ഹെഡ്‌ലാമ്പ്, കൂടുതല്‍ ഫീച്ചേഴ്‌സ് ഉള്‍ക്കൊണ്ട ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കീലെസ് ഇഗ്‌നീഷ്യന്‍, ക്രൂയിസ് കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ്, ഇലക്ട്രോണിക് അഡ്ജസ്റ്റബിള്‍ വിന്‍ഡ് സ്‌ക്രീന്‍, സാറ്റ്‌ലൈറ്റ് നാവിഗേഷന്‍ സൗകര്യം എന്നിവയാണ് വാഹനത്തിന്റെ പ്രത്യേകതകള്‍.

പഴയ പതിപ്പിനെക്കാള്‍ പുതിയ എന്‍ജിന്റെ വലുപ്പം കുറവാണ്.

കൂടുതല്‍ ഇന്ധനക്ഷമത 2018 ഗോള്‍ഡ് വിങ്ങില്‍ ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. അധിക സുരക്ഷ നല്‍കാന്‍ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റവും വാഹനത്തിലുണ്ട്.

സ്റ്റാന്റേര്‍ഡ് ഗോള്‍ഡ് വിങ്ങ്, കൂടുതല്‍ ടെക്‌നിക്കല്‍ ഫീച്ചേഴ്‌സുള്ള ഗോള്‍ഡ് വിങ്ങ് ടൂര്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഗോള്‍ഡ് വിങ്ങ് എത്തുന്നത്.

അടുത്ത വര്‍ഷം ഫെബ്രുവരിയോടെ ഗോള്‍ഡ് വിങ്ങ് വാണിജ്യാടിസ്ഥാനത്തില്‍ വിപണിയിലെത്തും.

Top