സഹാറാ മോഡല്‍ വ്രാങ്ക്‌ളര്‍ മോബ് 2018 എഡീഷനെ അവതരിപ്പിച്ച് ജീപ്പ്. ഉപഭോക്താക്കളുടെ ഇഷ്ടം മനസിലാക്കി കൊണ്ടാണ് പുതിയ മോഡലിലെ അവതരിപ്പിച്ചിരിക്കുന്നത്. ഇന്റീരിയറിലും, എക്സ്റ്റീരിയറിലും ധാരാളം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 32 ഇഞ്ച് മഡ് ടെറയ്ന്‍ ടയറുകളാണ് വ്രാങ്ക്‌ളര്‍ മോബ് 2018 എഡീഷനില്‍ ഉപയോഗിച്ചിരിക്കുന്നത്.
എല്‍ ഇ ഡി ഹെഡ്‌ലൈറ്റ് , 17 ഇഞ്ച് റൂബിക്കോണ്‍ വീല്‍സ് എന്നിവയും വ്രാങ്കളറില്‍ പ്രത്യേകതയായി പറയാവുന്നവയാണ്. വാഹനത്തിന്റെ ഇന്റീരിയറില്‍ ലെതറാണ് ഉപയോഗിച്ചിരിക്കുന്നത്. ലെതര്‍ ട്രിമ്ഡ് സീറ്റുകള്‍, ലെതര്‍ വ്രാപ് ഡാഷ് ബോര്‍ഡുകള്‍ എന്നിവയാണ് ഇന്റീരിയറില്‍ എടുത്തു പറയാവുന്ന പ്രത്യേകതകള്‍.
ഗ്രാനൈറ്റ് ക്രിസ്റ്റല്‍, ബില്ലറ്റ് സില്‍വര്‍, പങ്ക് എന്‍ മെറ്റാലിക്, മോജിറ്റോ, ബ്ലാക്ക്, ബ്രൈറ്റ് വൈറ്റ്, ഓഷ്യന്‍ ബ്ലൂ മെറ്റാലിക്, ഫയര്‍ക്രാക്കര്‍ റെഡ് എന്നീ ഒന്‍പത് നിറങ്ങളിലാണ് വ്രാങ്ക്‌ളര്‍ മോബ് 2018 പുറത്തിറങ്ങുന്നത്.