പുതിയ മഹീന്ദ്ര XUV500 ഫെയ്‌സ്‌ലിഫ്റ്റ് ഏപ്രില്‍ 18 ന് വിപണിയില്‍ അവരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. പൂര്‍ണമായും പരിഷ്‌കരിച്ച മുഖവുമായാണ് എസ്‌യുവിയുടെ വരവ്.
പുതിയ ഗ്രില്‍, പുതിയ ബമ്പര്‍, പുതിയ ഹെഡ്‌ലാമ്പ് എന്നിവയിലാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. മെഷ് ശൈലിയുള്ള ഗ്രില്ലുകളും ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളോടെ ഹെഡ്‌ലാമ്പുകളിലും ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ത്രികോണാകൃതിയില്‍ പിന്നിലേക്ക് വലിഞ്ഞാണ് ടെയില്‍ലാമ്പുകള്‍.
ഇന്‍ഫോടെയന്‍മെന്റ് സംവിധാനത്തിലും മഹീന്ദ്ര പുതുമ കൊണ്ടുവരുമെന്നാണ് സൂചന. നിലവിലുള്ള 2.2 ലിറ്റര്‍ എംഹൊക്ക് ഡീസല്‍ എഞ്ചിനില്‍ തന്നെയാണ് 2018 മഹീന്ദ്ര XUV500 ന്റെ ഒരുക്കം. എഞ്ചിന് പരമാവധി 155 bhp കരുത്തും 360 Nm torque ഉം സൃഷ്ടിക്കാനാവും.