ക്ലാസിക് കഫെ റേസറുകളുടെ ശൈലിയില്‍ നോര്‍ട്ടണ്‍ കമ്മാന്‍ഡോ 961 കഫെ റേസര്‍

ബ്രിട്ടീഷ് നിര്‍മ്മാതാക്കള്‍ ക്ലാസിക് കഫെ റേസറുകളുടെ ശൈലിയിലുള്ള നോര്‍ട്ടണ്‍ കമ്മാന്‍ഡോ 961 കഫെ റേസർ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 23 ലക്ഷം രൂപയാണ് കമ്മാന്‍ഡോ 961 കഫെ റേസറിന്റെ എക്‌സ്‌ഷോറൂം വില.

കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍ യൂണിറ്റായ കമ്മാന്‍ഡോ 961 കഫെ റേസറിന്റെ ബുക്കിംഗ് തുക രണ്ടു ലക്ഷം രൂപയാണ്. ഇന്ത്യയില്‍ മോട്ടോറോയാലെയ്ക്കാണ് നോര്‍ട്ടണ്‍ മോട്ടോര്‍സൈക്കിള്‍സിന്റെ വില്‍പന ചുമതല.

ആധുനിക ക്ലാസിക് ബൈക്കാണ് പുതുതായി എത്തിയ നോര്‍ട്ടണ്‍ കമ്മാന്‍ഡോ 961 കഫെ റേസര്‍. കാര്‍ബണ്‍ ഫൈബറിലാണ് മഡ്ഗാര്‍ഡിന്റെയും വിന്‍ഡ്‌സ്‌ക്രീനിന്റെയും ഒരുക്കം.

ബ്രേക്കിംഗിന് വേണ്ടി നാലു പിസ്റ്റണ്‍ ബ്രെമ്പോ കാലിപ്പറുകളോട് കൂടിയ 320 mm ഇരട്ട ഡിസ്‌ക്കുകളാണ് മുന്നില്‍; പിന്നില്‍ 220 mm ഒറ്റ ഡിസ്‌കും. 961 സിസി പാരലല്‍ ട്വിന്‍ എയര്‍/ഓയില്‍ കൂള്‍ഡ് എഞ്ചിനിലാണ് നോര്‍ട്ടണ്‍ കമ്മാന്‍ഡോ 961 കഫെ റേസിന്റെ വരവ്. എഞ്ചിന് പരമാവധി 78.9 bhp കരുത്തും 90 Nm torque ഉം സൃഷ്ടിക്കാനാവും.

Top