മെയ് അവസാനത്തോടെ സുസൂക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് ഇന്ത്യന്‍ വിപണിയില്‍

പുതിയ സുസൂക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് സ്‌കൂട്ടര്‍ മെയ് അവസാനത്തോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുടെ ആദ്യ മാക്‌സി സ്‌കൂട്ടര്‍ എന്ന വിശേഷണത്തോടെ എത്തുന്ന സുസൂക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റിന് 60,000 രൂപ വരെ പ്രൈസ്ടാഗ് പ്രതീക്ഷിക്കാം.

രാജ്യാന്തര വിപണികളില്‍ ഉയര്‍ന്ന എഞ്ചിന്‍ ശേഷിയുള്ള കരുത്തനാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റ്. 124.3 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എഞ്ചിനാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റിന്.

തടിയന്‍ സ്‌കൂട്ടറായ ബര്‍ഗ്മാന്‍ സ്ട്രീറ്റിന് മുന്നിലുള്ള ഏപ്രണില്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകളും ഉണ്ട്. ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, മുന്നിലെ ഡിസ്‌ക് ബ്രേക്ക്, ആഞ്ഞുനില്‍ക്കുന്ന ഫൂട്ട്‌റെസ്റ്റ് എന്നിവയാണ് സ്‌കൂട്ടറിന്റെ മറ്റ് പ്രത്യേകതകള്‍. 12 ഇഞ്ച്, 10 ഇഞ്ച് അലോയ് വീലുകളാണ് മുന്നിലും പിന്നിലും.

Top