പുതിയ നെക്‌സോണ്‍ എഎംടിയുടെ പ്രീബുക്കിംഗ് ടാറ്റ ആരംഭിച്ചു. 11,000 രൂപയാണ് ബുക്കിംഗ് തുക. അടുത്ത മാസമാണ് നെക്‌സോണ്‍ വിപണിയിലെത്തുന്നത്. നെക്‌സോണ്‍ പെട്രോള്‍ പതിപ്പിന് 5.85 ലക്ഷം രൂപയാണ് വില വരുന്നത്. ഡീസല്‍ പതിപ്പ് വിപണിയില്‍ എത്തുന്നത് 6.85 ലക്ഷം രൂപ ആരംഭവിലയിലാണ്.
മള്‍ട്ടി ഡ്രൈവ് മോഡുകള്‍ ഒരുങ്ങുന്ന ഇന്ത്യയിലെ ആദ്യ എഎംടി കാറാണ് നെക്‌സോണ്‍ എഎംടി.
ഹൈപ്പര്‍ഡ്രൈവ് എന്നാണ് മാനുവല്‍ കാര്‍ നിരയെ ടാറ്റ വിളിക്കുന്നത്. നെക്‌സോണ്‍ എഎംടിയിലെ ഡ്രൈവിംഗ് മോഡുകള്‍ ഇക്കോ, സിറ്റി, സ്‌പോര്‍ട് എന്നിങ്ങനെയാണ്. എത്‌ന ഓറഞ്ച് നിറമാണ് എസ്‌യുവിയുടെ മുഖ്യാകര്‍ഷണം. സോണിക് സില്‍വര്‍ ഡ്യൂവല്‍ ടോണ്‍ നിറമാണ് മേല്‍ക്കൂരയ്ക്ക് നല്‍കിയിരിക്കുന്നത്.
1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് റെവട്രൊണ്‍ എഞ്ചിനാണ് നെക്‌സോണ്‍ എഎംടി പെട്രോളില്‍. ഡീസല്‍ പതിപ്പില്‍ 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് റെവടോര്‍ഖ് എഞ്ചിനും. ആറു സ്പീഡ് ഗിയര്‍ബോക്‌സാണ്‍ നെക്‌സോണ്‍ പതിപ്പുകള്‍ക്കെല്ലാം നല്‍കിയിരിക്കുന്നത്.