പുതിയ ടൊയോട്ട കാമ്രി ഹൈബ്രിഡ് ഇന്ത്യന്‍ വിപണിയില്‍ ; വില 37.22 ലക്ഷം രൂപ

new-toyotta-camry-hybrid

കത്തളം പരിഷ്‌കരിച്ച് 2018 ടൊയോട്ട കാമ്രി ഹൈബ്രിഡ് ഇന്ത്യന്‍ വിപണിയില്‍ എത്തി. 37.22 ലക്ഷം രൂപയാണ് 2018 കാമ്രി ഹൈബ്രിഡിന്റെ എക്‌സ്‌ഷോറൂം വില (ദില്ലി).

നിറഞ്ഞ് നില്‍ക്കുന്ന ക്രോം ഗ്രില്‍, ഫോഗ്‌ലാമ്പുകളോട് കൂടിയ വലിയ എയര്‍ഡാം, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ ഹൈബ്രിഡ് സെഡാന്റെ ഡിസൈന്‍ പ്രത്യേകതകളില്‍ വരുന്നത്. 17 ഇഞ്ച് അലോയ് വീലുകളാണ് കാമ്രിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ ടാന്‍ നിറത്തിലാണ് അപ്‌ഹോള്‍സ്റ്ററി.

2.5 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലാണ് 2018 ടൊയോട്ട കാമ്രി ഹൈബ്രിഡിന്റെ ഒരുക്കം. എഞ്ചിന് പരമാവധി 159 bhp കരുത്തും 213 Nm torque ഉം സൃഷ്ടിക്കാനാവും. ഇസിവിടി ഗിയര്‍ബോക്‌സാണ് കാറില്‍ നല്‍കിയിരിക്കുന്നത്. 142 bhp കരുത്തും 270 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോര്‍ പിന്തുണയും കാമ്രിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top