വരും സാമ്പത്തിക വര്‍ഷം ഇരുചക്ര വാഹന വിപണിക്ക് സുവര്‍ണ്ണ കാലം

മുംബൈ: വരുന്ന സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിക്ക് സുവര്‍ണ്ണകാലമെന്ന് റിപ്പോര്‍ട്ട്. 2019 ല്‍ ഇരുചക്ര വാഹന വില്‍പ്പനയില്‍ എട്ട് ശതമാനം മുതല്‍ 10 ശതമാനം വരെ വളര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ ആണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.

ആളോഹരി വരുമാനത്തിലുണ്ടായ വര്‍ദ്ധനവും,സാധാരണഗതിയില്‍ ലഭിച്ച മഴ, കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ താങ്ങ് വില പ്രഖ്യാപിച്ചത് തുടങ്ങിയ കാര്യങ്ങള്‍ വരും സാമ്പത്തിക വര്‍ഷത്തില്‍ വാഹന വിപണിക്ക് ഗുണകരമാകുമെന്നാണ് കണക്ക് കൂട്ടല്‍. 2019 ഏപ്രില്‍, ഒക്ടോബര്‍ മാസങ്ങളില്‍ 11.1 ശതമാനം പ്രതിവര്‍ഷ വളര്‍ച്ച ഈ മേഖലയില്‍ ഉണ്ടാകുമെന്നും റേറ്റിംഗ് ഏജന്‍സി ചൂണ്ടിക്കാട്ടുന്നു.

20119 ല്‍ ഇന്ത്യന്‍ ഇരുചക്ര വാഹന വിപണി സുസ്ഥിരമായിരിക്കുമെങ്കിലും ആവശ്യക്കാരെ പ്രതിസന്ധിയിലാക്കി ഏറ്റെടുക്കല്‍ നടപടിക്രമങ്ങളുടെ ചെലവ് വര്‍ദ്ധിക്കുന്നത് വ്യവസായത്തില്‍ ആശങ്കയുളവാക്കുന്നു.

Top