ജീപ് റെനഗേഡ് ഫെയ്‌സ്‌ലിഫ്റ്റ് ആഗോള വിപണിയില്‍ പുറത്തിറക്കി. പുതിയ ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയുടെ ചിത്രങ്ങള്‍ ജീപ് ഔദ്യോഗികമായി പുറത്തുവിട്ടു. യൂറോപ്യന്‍ വിപണിയിലാണ് ജീപ് ആദ്യമെത്തുന്നത്. അടുത്ത വര്‍ഷം രണ്ടാം പാദത്തോടെ റെനഗേഡ് ഇന്ത്യന്‍ വിപണിയില്‍ എത്തും.
വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാകും അകത്തളത്തില്‍ ഒരുങ്ങുമെന്നാണ് വിവരം. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ് ഓട്ടോ ഫീച്ചറുകളുടെ പിന്തുണ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം അവകാശപ്പെടുന്നുണ്ട്.
2019 ജീപ് റെനഗേഡ് യൂറോപ്പില്‍ അണിനിരക്കുക പുതിയ 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ എഞ്ചിനില്‍. എഞ്ചിന് 118 bhp കരുത്ത് പരമാവധി സൃഷ്ടിക്കാനാവും. 1.3 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനും മോഡലില്‍ ഒരുങ്ങാന്‍ സാധ്യതയുണ്ട്.
ഇന്ത്യയില്‍ എത്തുന്ന റെനഗേഡില്‍ 1.4 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളെ പ്രതീക്ഷിക്കാം. രണ്ടു വീല്‍ ഡ്രൈവ് റെനഗേഡില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായിരിക്കും. ഓപ്ഷനല്‍ ഫീച്ചറായി നാലു വീല്‍ ഡ്രൈവും എസ്‌യുവിയില്‍ ഒരുങ്ങുമെന്നാണ് വിവരം.