2019ലെ രസതന്ത്ര നൊബേല്‍ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും

സ്റ്റോക്‌ഹോം: 2019ലെ രസതന്ത്ര നൊബേല്‍ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് 3:15നാണ് റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സ് പുരസ്‌കാരം പ്രഖ്യാപിക്കുക. കഴിഞ്ഞ വര്‍ഷത്തെ സാഹിത്യത്തിനുള്ള പുരസ്‌കാര നൊബേലും നാളെയാണ് പ്രഖ്യാപിക്കുക.

ജെയിംസ് പീബിള്‍സ്, മൈക്കിള്‍ മേയര്‍, ദിദിയെര്‍ ക്വലോസ് എന്നിവര്‍ക്കാണ് ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം ലഭിച്ചത്.

ഫിസിക്കല്‍ കോസ്‌മോളജിയിലെ കണ്ടുപിടിത്തങ്ങള്‍ക്കാണ് ജെയിംസ് പീബിള്‍സിന് നൊബേലിന് അര്‍ഹനായത്. സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തെ കണ്ടെത്തുകയും അതിനോട് സൗരയൂഥത്തിന് സമാനമായ സ്വാഭാവത്തെ വിശകലനം ചെയ്തതിനുമാണ് മൈക്കിള്‍ മേയര്‍, ദിദിയെര്‍ ക്വലോസ് എന്നിവര്‍ നൊബേല്‍ നേടിയത്

അമേരിക്ക,ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മൂന്ന് ഗവേഷകര്‍ക്കാണ് വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം. കാന്‍സര്‍ ചികിത്സയെ സഹായിക്കുന്ന കണ്ടുപിടുത്തത്തിനാണ് ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്.

അമേരിക്കന്‍ ഗവേഷകരായ വില്യം കീലിന്‍, ഗ്രെഗ് സമെന്‍സ, ബ്രിട്ടീഷ് ഗവേഷകനായ പീറ്റര്‍ റാറ്റ്ക്ലിഫ് എന്നിവരാണ് ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം പങ്കിട്ടത്. ശരീര കോശങ്ങള്‍ എങ്ങനെയാണ് ഓക്‌സിജന്റെ ലഭ്യത തിരിച്ചറിയുന്നതെന്നും അതുമായി എങ്ങനെയാണ് പൊരുത്തപ്പെടുന്നതെന്നുമാണ് ഇവര്‍ പരിശോധിച്ചത്.

Top