2019 ട്രെക്ക് ഡൊമേന്‍ സൈക്കിളുകള്‍ വിപണിയില്‍ അവതരിപ്പിച്ച് കമ്പനി

ഡൊമേന്‍’ 2019 സൈക്കിളുകള്‍ വിപണിയിലെത്തിച്ച് ട്രെക്ക് ബൈസൈക്കിള്‍. ട്രെക്ക് ഡൊമേന്‍ AL 2, AL 3, AL 4, AL 5 എന്നീ നാലു മോഡലുകളെയാണ് കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 57,999 രൂപയ്ക്കാണ് കമ്പനി ട്രെക്ക് സൈക്കിളുകള്‍ ഷോറൂമുകളില്‍ എത്തിച്ചിരിക്കുന്നത്. സൈക്ലിങ് പ്രേമികളുടെ മനം കവരുന്ന രീതിയിലാണ് ട്രെക്ക് സൈക്കിളുകളെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

ഭാരം കുറഞ്ഞ അലൂമിനിയം ഫ്രെയിം എന്‍ഡ്യൂറന്‍സ് ജ്യോമെട്രി ഉറപ്പുവരുത്തും. അതിനാല്‍ തന്നെ ഡൊമേന്‍ സൈക്കിളുകളില്‍ കരുത്തും നിയന്ത്രണവും മികവുറ്റ് സമന്വയിക്കും. ഫ്രെയിമിന് ആജീവനാന്ത വാറന്റിയുണ്ട്. സുഖകരമായ യാത്രയ്ക്കും സ്ഥിരതയ്ക്കും സൈക്കിളിന്റെ ഹെഡ് ട്യൂബ് അല്‍പ്പം ഉയരത്തിലാണ് ഒരുങ്ങുന്നത്. വിറയല്‍ പരമാവധി കുറയ്ക്കാന്‍ ഐഎസ്ഒ സ്പീഡ് കാര്‍ബണ്‍ ഫോര്‍ക്കുകള്‍ക്ക് സാധിക്കുമെന്ന് കമ്പനി പറയുന്നു.

ഇവയില്‍ സൈക്ലിങ് ഗിയറുകള്‍ വളരെ എളുപ്പം ഘടിപ്പിക്കാനാവും. മോഡലുകളില്‍ പൂര്‍ണ്ണ മഡ്കാര്‍ഡുകള്‍ തിരഞ്ഞെടുക്കാനും ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. ട്യൂബ്‌ലെസ് റെഡി റിമ്മുകള്‍, പഞ്ചര്‍ പ്രതിരോധിക്കുന്ന ബോണ്‍ട്രേഗര്‍ R1 ഹാര്‍ഡ് കേസ് ലൈറ്റ് ടയറുകള്‍ തുടങ്ങിയ നിരവധി ആക്‌സസറികളും ഓപ്ഷനല്‍ എക്‌സ്ട്രാ വ്യവസ്ഥയില്‍ സൈക്കിളുകളില്‍ ഒരുങ്ങുന്നു.

Top