പുത്തന്‍ സ്പീഡ് ട്വിന്നുമായി ട്രയംഫ് ഇന്ത്യന്‍ വിപണിയില്‍ എത്തി. 9.46 ലക്ഷം രൂപ വിലയിലാണ് ട്രയംഫ് സ്പീഡ് ട്വിന്‍ പുറത്തിറങ്ങിയത്. റെയിന്‍, റോഡ്, സ്പോര്‍ട് എന്നിങ്ങനെ മൂന്നു റൈഡിങ് മോഡുകളുമുണ്ട്
1.2 ലിറ്റര്‍ പാരലല്‍ ട്വിന്‍ എഞ്ചിനാണ് പുതിയ സ്പീഡ് ട്വിന്നിന്റെ ഹൃദയം. ത്രക്സ്റ്റണ്‍ R -ല്‍ നിന്നുള്ള എഞ്ചിന്‍ യൂണിറ്റാണിത്. പുതിയ മഗ്‌നീഷ്യം ക്യാം കവര്‍, എഞ്ചിന്‍ കവര്‍ എന്നിവയ്ക്കൊപ്പം പരിഷ്‌കരിച്ച ക്ലച്ച് യൂണിറ്റും എഞ്ചിനില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
6,750 rpm -ല്‍ 95.6 bhp കരുത്തും 4,950 rpm -ല്‍ 112 Nm torque ഉം സൃഷ്ടിക്കാന്‍ ബൈക്കിലെ എഞ്ചിന് ശേഷിയുണ്ട്. 2018 മോഡലിനെ അപേക്ഷിച്ച് 40 ശതമാനം കൂടുതല്‍ കരുത്തും ടോര്‍ഖും 2019 സ്പീഡ് ട്വിന്‍ അവകാശപ്പെടും. ആറു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്സ്.
17 ഇഞ്ചാണ് അലോയ് വീലുകളുടെ വലുപ്പം. പിരെല്ലി ഡയാബ്ളോ റോസോ II ടയറുകളാണ് മുന്നിലും പിന്നിലും. 196 കിലോയാണ് സ്പീഡ് ട്വിന്നിന്റെ ഭാരം.