ഐഫോണ്‍ 12ന്റെ ഡിസ്പ്ലെ കിടിലന്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

2020ല്‍ പുറത്തിറങ്ങുന്ന ഐഫോണ്‍ 12 എങ്ങനെയായിരിക്കുമെന്നത് സംബന്ധിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും ജനപ്രിയ യുട്യൂബ് ചാനലായ കോണ്‍സെപ്റ്റിഫോണ്‍ ഒരു ട്രെയിലര്‍ പുറത്തിറക്കിയിരിക്കുകയാണ്. ഫോണിന്റെ വശങ്ങളില്‍ ടച്ച് സെന്‍സിറ്റീവ് കണ്‍ട്രോളുകളുള്ള വളഞ്ഞ പാനലാണ് നല്‍കിയിരിക്കുന്നത്. അപ്ലിക്കേഷനുകളിലേക്കുള്ള ഷോര്‍ട്ട്കട്ടുകള്‍ സ്‌ക്രീനിന്റെ വശങ്ങളിലാണ് നല്‍കിയിരിക്കുന്നത്. ആപ്ലിക്കേഷനായി സ്വമേധയാ തിരയേണ്ട ആവശ്യമില്ലാത്തതിനാല്‍ ഉപയോഗത്തിലായിരിക്കുമ്പോള്‍ ഇത് ഏറെ സൗകര്യപ്രദമായിരിക്കും.

സാംസങ് അതിന്റെ ഹൈ-എന്‍ഡ് സ്മാര്‍ട് ഫോണുകളില്‍ ഈ ഫീച്ചറുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇതേ ഫീച്ചര്‍ ഐഫോണ്‍ 12 ല്‍ വരുമെന്നാണ് പ്രവചനം. ദീര്‍ഘനാളായി പ്രചരിച്ച 5ജി ഫീച്ചറുകള്‍, 5 എന്‍എം എ 14 ചിപ്സെറ്റ്, ലംബമായി അടുക്കിയിരിക്കുന്ന നാല് ലേസര്‍ പവര്‍ ത്രീഡി ക്യാമറകള്‍ എന്നിവയാണ് 2020 ഐഫോണിലെ മറ്റ് ഉള്‍പ്പെടുത്തലുകള്‍.

Top