കോലഞ്ചേരി: ട്വന്റി ട്വന്റി ഭരിക്കുന്ന മഴുവന്നൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ യുഡിഎഫ്-എല്‍ഡിഎഫ് പ്രതിഷേധം. ആസൂത്രണ സമിതിയില്‍ പഞ്ചായത്തിനു പുറത്തുനിന്നുള്ളവരെ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് യോഗത്തില്‍ പങ്കെടുക്കാനെത്തിയ ട്വന്റി ട്വന്റി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബിനെ തടഞ്ഞുവച്ചു. കോടതി ഉത്തരവോടെ പൊലീസ് സംരക്ഷണത്തിലാണ് സാബു എം. ജേക്കബ് യോഗത്തില്‍ പങ്കെടുക്കാനെത്തിയത്.
സാബു എം. ജേക്കബ് എത്തിയാല്‍ തടയുമെന്ന് യുഡിഎഫും എല്‍ഡിഎഫും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പ്രദേശത്ത് സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ആസൂത്രണ സമിതിയില്‍ പഞ്ചായത്തില്‍ നിന്നുള്ളവര്‍ തന്നെ വേണമെന്ന് നിര്‍ബന്ധമില്ലെന്ന് ട്വന്റി ട്വന്റി പ്രതികരിച്ചു.