വിപണി കീഴടക്കാനൊരുങ്ങി തണ്ടർബേർഡിന്റെ പിൻഗാമി മെറ്റിയർ 350

ണ്ടർബേർഡ് ശ്രേണിയുടെ പിൻഗാമിയായ മെറ്റിയർ 350 നവംബർ ആറിന് വിപണിയിൽ എത്തുമെന്ന് പ്രഖ്യാപിച്ച് റോയൽ എൻഫീൽഡ്. ഫയർബോൾ, സ്റ്റെല്ലാർ, സൂപ്പർനോവ വേരിയന്റുകളിലൂടെ കാര്യമായ വ്യത്യാസങ്ങളാണ് പുതിയ മെറ്റിയർ 350 പരിചയപ്പെടുത്തുക.

പുതിയ ജെ പ്ലാറ്റ്‌ഫോമിൽ എത്തുന്ന ആദ്യത്തെ റോയൽ എൻഫീൽഡ് ബൈക്കാകും ഇത്. പുത്തൻ പ്ലാറ്റ്ഫോമിനൊപ്പം തലമുറ മാറ്റം ലഭിച്ച എഞ്ചിനും ഇതിൽ ഉപയോഗിക്കും. 349 സിസി സിംഗിൾ സിലിണ്ടർ SOHC എയർ-കൂൾഡ് എഞ്ചിനാകും മെറ്റിയർ ഉപയോഗിക്കുക. പുതിയ യൂണിറ്റ് 20.2 bhp കരുത്തും 27 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. അഞ്ച് സ്പീഡായിരിക്കും ഗിയർബോക്‌സ്. എഞ്ചിന്റെ റിഫൈൻമെന്റും ഗിയർ‌ബോക്സും മെച്ചപ്പെടുത്തിയതായാണ് കമ്പനിയുടെ അവകാശവാദം.

ശ്രേണിയിലുടനീളം റോയൽ എൻഫീൽഡ് മെറ്റിയർ 350 സ്റ്റാൻഡേർഡ് ട്രിപ്പർ നാവിഗേഷൻ സംവിധാനവും അവതരിപ്പിക്കും. കൂടാതെ മൊബൈൽ ചാർജിംഗ് സൗകര്യമുള്ള പുതിയ ഡ്യുവൽ-പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും, ഡിജിറ്റൽ റീഡ്ഔട്ടും മോട്ടോർസൈക്കിളിന്റെ ആകർഷണമാകും. ഇത് പുതിയ ഡബിൾ ക്രാഡിൽ ചാസി ഉപയോഗിച്ചിരിക്കുന്നതിനാൽ ഹാൻഡിലിംഗ്, സവാരി ഗുണനിലവാരം എന്നിവ മെച്ചപ്പെട്ടതിനൊപ്പം വൈബ്രേഷൻ ലെവലുകൾ കുറയ്ക്കാനും സഹായിച്ചിട്ടുണ്ട്.

41 mm ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, പിൻഭാഗത്ത് ഇരട്ട ഷോക്ക് അബ്സോർബറുകൾ, 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ അലോയ്കൾ, 300 mm ഫ്രണ്ട് ഡിസ്ക്, ഡ്യുവൽ ചാനൽ എബിഎസ് സംവിധാനമുള്ള 270 mm റിയർ ഡിസ്ക് എന്നിവ മറ്റ് മെക്കാനിക്കൽ ഹൈലൈറ്റുകളിൽ ഉൾപ്പെടും. ടീസർ ചിത്രത്തിൽ കാണുന്നതുപോലെ വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റിനെ സംയോജിപ്പിച്ചിരിക്കുന്നു. കൂടാതെ ഹാൻഡിൽബാർ അപ്-റൈറ്റ് റൈഡിംഗ് പൊസിഷനും പ്രതിദാനം ചെയ്യും. മൂന്ന് വ്യത്യസ്‌ത വേരിയന്റുകളിലൂടെ യുവതലമുറയ്ക്കിടയിൽ ശക്തമായ സ്വാധീനം ചെലുത്താനുള്ള എല്ലാ കഴിവുകളും ചേർത്തിണക്കിയാണ് പുതിയ മോഡലിനെ ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്.

Top