തിരുവനന്തപുരം: പുതിയ വര്‍ഷത്തെ വരവേറ്റ് ലോകം. 2020നെ വരവേല്‍ക്കാന്‍ വലിയ ഒരുക്കങ്ങളാണ് ഇന്ത്യയിലും നടന്നിരുന്നത്. പുതുവര്‍ഷം ആദ്യമെത്തിയത് കിരിബാവോയിലും സമോവയിലും ടോംഗോയിലുമാണ്. അതിന് പിന്നാലെ ന്യൂസിലണ്ടിലും ഓസ്‌ട്രേലിയയിലും പുതുവര്‍ഷമെത്തി. ഏറ്റവും അവസാനം പുതുവര്‍ഷം പിറന്നത് ബേക്കര്‍ ദ്വീപിലായിരുന്നു.
അതേസമയം വലിയ ആഘോഷങ്ങളായിരുന്നു കേരളത്തില്‍ നിടന്നത്. എന്നാല്‍ സംസ്ഥാനത്ത് പലയിടത്തും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ ആഘോഷരാവില്‍ ഉയര്‍ന്നിരുന്നു. മലപ്പുറം കുന്നുമ്മലില്‍ യൂത്ത് ലീഗ് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നും പാട്ട് പാടിയും മുദ്രാവാക്യം വിളിച്ചുമാണ് പുതുവര്‍ഷത്തെ വരവേറ്റത്. കണ്ണൂരില്‍ സമരക്കാര്‍ മോദിയുടെയും അമിത് ഷായുടെയും കോലം കത്തിച്ചും പ്രതിഷേധിച്ചം അറിയിച്ചു.
വിദ്വേഷത്തിന്റെ ആള്‍രൂപത്തെ കത്തിച്ചാണ് ഇത്തവണ കാസര്‍കോട് പുതുവര്‍ഷം ആഘോഷിച്ചത്. ജാമിയ സര്‍വകലാശാലയിലും പുതുവത്സര ആലോഷങ്ങള്‍ പുരോഗമിക്കുകയാണ്. എന്നാണ് ജാമിയ സര്‍വകലാശാലയിലെ ആഘോഷ പരിപാടിയുടെ പേര്. അതേസമയം, ചെന്നൈയില്‍ പുതുവത്സരാഘോഷം ബഹിഷ്‌കരിച്ച് ഇടത് വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ രാജ്ഭവനിലേക്കുള്ള പ്രതിഷേധ മാര്‍ച്ച് നടത്തി.
എന്നാല്‍ രാജ്യത്ത് പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തന്നെ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. കേരളത്തിലും അക്രമങ്ങള്‍ നടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പൊലീസിനെ വിന്യസിപ്പിരുന്നു. പ്രതിഷേധങ്ങള്‍ ഉണ്ടായേക്കുമെന്ന രഹസ്യ അന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രതിഷേധങ്ങള്‍ക്ക് പൊലീസ് വിലക്കേര്‍പ്പെടുത്തിയിരുന്നു.