റോയല്‍ എന്‍ഫീല്‍ഡ് ബിഎസ്-6 എന്‍ജിന്‍ പതിപ്പ് ജനുവരി 7 ന് നിരത്തുകളില്‍

റോയല്‍ എന്‍ഫീല്‍ഡ് ബൈക്കിന്റെ ബിഎസ്-6 എന്‍ജിന്‍ പതിപ്പ് ജനുവരി ഏഴാം തീയതി നിരത്തിലെത്തും. കാഴ്ചയില്‍ സ്‌റ്റൈലിഷും ഡ്രൈവിങ്ങ് കംഫര്‍ട്ടും ഉറപ്പാക്കുന്നതാണ് ഈ ബൈക്ക്. ക്ലാസിക് 350 ബൈക്കിന്റെ ബുക്കിങ്ങ് ഡീലര്‍ഷിപ്പ് തലത്തില്‍ ആരംഭിച്ചു.

ബുക്കിങ്ങ് സ്വീകരിക്കുന്നത് 10,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ്. പുതിയ ബൈക്ക് അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ ഡീലര്‍ഷിപ്പുകളിലെത്തി തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ക്ലാസിക്കിന്റെ പുറംമോടിയിലും അത്യാവശ്യ മാറ്റങ്ങള്‍ വരുത്തിട്ടുണ്ടെന്നാണ് സൂചന. ബിഎസ്-6 നിലവാരത്തിലേക്ക് മാറിയ 346 സിസി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ക്ലാസിക്കിന് നല്‍കിയത്.

Top