റോയല്‍ എന്‍ഫീല്‍ഡിന്റെ അഡ്വഞ്ചര്‍ ഹിമാലയന്റെ ബിഎസ്6 പതിപ്പിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. സമൂഹ മാധ്യമ പേജുകളില്‍ coming soon royal enfield himalayan എന്ന പോസ്റ്റാണിപ്പോള്‍ റോയ്ല്‍ എന്‍ഫീല്‍ഡ് പങ്കുവച്ചത്. പുതിയ ഹിമാലയന്റെ ഹൈലൈറ്റ് ബിഎസ്6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പരിഷ്‌കരിച്ച എന്‍ജിനാണ്.
2020 റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ വില വര്‍ധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവിലുള്ള വേരിയന്റുകള്‍ക്ക് 1.82 ലക്ഷം മുതല്‍ 1.84 ലക്ഷം വരെയാണ് കൊച്ചി എക്സ്-ഷോറൂം വില. 2020 ഹിമാലയന് ഏറ്റവും കുറഞ്ഞത് 10,000 രൂപ വരെ എക്സ്-ഷോറൂം വില വര്‍ദ്ധിക്കുമെന്നാണ് സൂചന.
ഇപ്പോള്‍ ഉള്ള 24.5 ബിഎച്ച്പി പവര്‍, 32 എന്‍എം ടോര്‍ക്ക് ഔട്പുട്ടുകളിലും ചെറിയ മാറ്റം പ്രതീക്ഷിക്കാവുന്നതാണ്. 5-സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സ് മാറ്റമില്ലാതെ തന്നെ തുടരുന്നതായിരിക്കും.