ഐതിഹാസിക ജാപ്പനീസ് ബൈക്ക് സുസുക്കി കട്ടാനയുടെ പുതിയ മോഡല്‍ അവതരിപ്പിച്ചു

ണ്‍പതുകളില്‍ പിറന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ടു പിന്നിട്ട ഐതിഹാസിക ജാപ്പനീസ് ബൈക്കായ പുതിയ കട്ടാനയെ സുസുക്കി അവതരിപ്പിച്ചു. ജര്‍മ്മനിയില്‍ നടക്കുന്ന 2018 ഇന്റര്‍മോട്ട് മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് സുസുക്കി കട്ടാനയുടെ തിരിച്ചുവരവ്.

കരുത്തന്‍ GSXS1000 നെയ്ക്കഡ് ബൈക്കിന്റെ ഫ്രെയിം ഉപയോഗിച്ചാണ് പുതിയ കട്ടാന ഒരുക്കിയിരിക്കുന്നത്. 2017 ല്‍ കമ്പനി കൊണ്ടുവന്ന കട്ടാന കോണ്‍സെപ്റ്റിന് സമാനമാണ് പുതിയ മോഡല്‍. മുന്നില്‍ ചതുരാകൃതിയിലാണ് എല്‍ഇഡി ഹെഡ്‌ലാമ്പ്. വെട്ടിയൊതുക്കിയ ഇന്ധനടാങ്കിലേക്ക് ചേര്‍ന്നണയുന്ന പാതി ഫെയറിംഗ് പുതിയ കട്ടാനയുടെ ഡിസൈന്‍ സവിശേഷതയില്‍ ഉള്‍പ്പെടുന്നു. പിറകില്‍ ‘ഫ്‌ളോട്ടിംഗ് ടെയില്‍’ ശൈലിയാണ് ബൈക്ക് നേടുന്നത്.

ചെറിയ പിന്‍ ടയര്‍ ഹഗ്ഗറിലാണ് രജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റിനുള്ളയിടം. എഞ്ചിന് കവചമൊരുക്കുന്ന ബെല്ലി പാന്‍ കട്ടാനയ്ക്ക് ആധുനിക പരിവേഷം സമര്‍പ്പിക്കുന്നുണ്ട്. സുസുക്കി GSXR1000R ല്‍ നിന്നും കടമെടുത്ത ഡിജിറ്റല്‍ എല്‍സിഡി ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് പുതിയ കട്ടാനയില്‍. ലിക്വിഡ് കൂള്‍ഡ് സവിശേഷതയുള്ള 999 സിസി ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ എഞ്ചിന് 148 bhp കരുത്തും 108 Nm torque ഉം പരമാവധിയേകാന്‍ കഴിയും. സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണയോടെയാണ് ആറു സ്പീഡ് ഗിയര്‍ബോക്‌സ് നല്‍കിയിരിക്കുന്നത്.

Top