ഹ്യുണ്ടായി തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്കിന്റെ സ്‌പോർട്ടിയർ രൂപത്തിലുള്ള പതിപ്പായ i20 N-ലൈൻ മോഡൽ വെളിപ്പെടുത്തിയിരിക്കുകയാണ്. അല്പം അപ്ഡേറ്റ് ചെയ്ത എക്സറ്റീരിയർ ഇന്റീരിയർ ഘടകങ്ങളും കൂടുതൽ ശക്തമായ എഞ്ചിനോടൊപ്പമാണ് ഈ വാഹനം എത്തുന്നത്. പുതിയ 17 ഇഞ്ച് അലോയി വീലുകളും, ബ്ലാക്ക്ഔട്ട് സൈഡ് സ്കിർട്ടിംഗിനുമായി സൈഡ് പ്രൊഫൈൽ മാറ്റമില്ലാതെ തുടരുന്നുണ്ട്.
N-ബ്രാൻഡഡ് സ്റ്റിയറിംഗ് വീൽ, മെറ്റൽ പെഡലുകൾ, റെഡ് സ്റ്റിച്ചിംഗിനൊപ്പം N ഗിയർ ഷിഫ്റ്റ് നോബ്, റെഡ് സ്റ്റിച്ചിംഗ്, N ലോഗോയുള്ള N-ബ്രാൻഡഡ് സ്‌പോർടി സീറ്റുകൾ എന്നിവയും N-ലൈൻ എക്‌സ്‌ക്ലൂസീവ് ഘടകങ്ങളാണ്. ഹൂഡിന് കീഴിൽ 84 bhp കരുത്ത് വികസിപ്പിക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനൊപ്പം, സ്റ്റാൻഡേർഡ് മോഡലിൽ എന്ന പോലെ 1.0 ലിറ്റർ ടർബോ എഞ്ചിനും i20 N-ലൈനിന് ലഭിക്കുന്നു.
എസി വെന്റുകളിലും ഡോർ ഹാൻഡിലുകളിലും റെഡ് ഹൈലൈറ്റുകൾ നൽകിയിട്ടുണ്ട്. 100 bhp, 120 bhp എന്നിങ്ങനെ രണ്ട് സ്റ്റേറ്റിൽ ഇത് വാഗ്ദാനം ചെയ്യുന്നു. ഈ രണ്ടു പതിപ്പുകളും 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി വരുന്നു. വെന്യു 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനൊപ്പം iMT ഓപ്ഷനും ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നു. കൂടാതെ, N-ലൈനിന് ഏഴ് സ്പീഡ് DCT -യും മാനുവൽ ഓപ്ഷനും ലഭിക്കും.
2021 -ന്റെ തുടക്കത്തിലാകും യൂറോപ്യൻ വിപണികളിൽ i20 N-ലൈൻ വിൽപ്പനക്കെത്തുക. ഹ്യുണ്ടായി ഇന്ത്യയിൽ i20 N-ലൈൻ പുറത്തിറക്കാൻ സാധ്യതയില്ല. എന്നാൽ പുതിയ i20 യിൽ 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.