2021 വെൽഫയർ ‘ക്രൗൺ’ അവതരിപ്പിച്ച് ടൊയോട്ട

ട്ടോ ഷാങ്ഹായിയുടെ പുതിയ പതിപ്പിൽ പുതിയ 2021 മോഡൽ വെൽഫയർ ആഢംബര എംപിവിയെ പരിചയപ്പെടുത്തി ടൊയോട്ട. ‘ക്രൗൺ’ എന്നാണ് പ്രീമിയം വാഹനത്തിന് കമ്പനി പേരിട്ടിരിക്കുന്നത്.

ഇനി മുതൽ ചൈനീസ് വിപണികളിൽ വെൽഫയർ ക്രൗൺ എന്ന പേരിലായിരിക്കും അറിയപ്പെടുക എന്ന് സാരം. പുതിയ ബാഡ്ജ് സ്വീകരിച്ചതിനൊപ്പം വളരെ സൂക്ഷ്മമായ കോസ്മെറ്റിക് പരിഷ്ക്കാരങ്ങളും എംപിയിൽ ഇടംപിടിച്ചിട്ടുണ്ട്.

അടിസ്ഥാനപരമായി ഇത് ഐതിഹാസിക ക്രൗൺ ലോഗോയുള്ള ഒരു മിനിവാനാണ് എന്നുവേണമെങ്കിവും വിശേഷിപ്പിക്കാം. കൂടാതെ ചില വിപണികളിൽ ലെക്സസ്-ബാഡ്ജ്ഡ് എൽഎം പതിപ്പും ഉണ്ട്. ക്രൗൺ (വെൽഫയർ) ചൈനയിൽ മാത്രമായാകും വിൽപ്പനയ്‌ക്കെത്തുക.

Top