2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അയോഗ്യനാക്കി. കോളറാഡോ സുപ്രിംകോടതിയുടേതാണ് നടപടി. കാപ്പിറ്റോള്‍ ആക്രമണത്തില്‍ ട്രംപ് സംഘര്‍ഷത്തിന് പ്രേരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇതോടെ യുഎസിന്റെ ചരിത്രത്തില്‍ തന്നെ അട്ടിമറിയുടെയോ അതിക്രമത്തിന്റെയോ പേരില്‍ അയോഗ്യനാകുന്ന ആദ്യ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയായി ഡോണള്‍ഡ് ട്രംപ്.
ക്യാപിറ്റോളില്‍ നടന്ന കലാപം ട്രംപിനെ അയോഗ്യനാക്കാന്‍ മാത്രം ഗൗരവമുള്ളതല്ലെന്നായിരുന്നു ഡോണള്‍ഡ് ട്രംപിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത്. ബാലറ്റില്‍ നിന്ന് ട്രംപിനെ നീക്കം ചെയ്യാനുള്ള അധികാരം കോടതിക്കില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ 14-ാം അമന്‍ഡ്മെന്റിലെ 3-ാം വകുപ്പ് പ്രകാരം ഡോണള്‍ഡ് ട്രംപിനെ അയോഗ്യനാക്കി കോളറാഡോ കോടതി വിധി പുറപ്പെടുവിച്ചു.പ്രതിഭാഗത്തിന് അപ്പീലിന് പോകാനായി ജനുവരി നാല് വരെ വിധി സ്റ്റേ ചെയ്യുകയും ചെയ്തു. പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനായി പ്രൈമറി ബാലറ്റുകള്‍ അച്ചടിക്കേണ്ട അവസാന തിയതി ജനുവരി 5 ആണ്.
2020 ലെ തെരഞ്ഞെടുപ്പിന് പിന്നാലെ ബൈഡന്‍ അധികാരത്തിലേറുന്നത് ചെറുക്കാന്‍ ക്യാപിറ്റോളില്‍ വലിയ സംഘര്‍ഷം നടന്നിരുന്നു. ഇതിന് പിന്നില്‍ ട്രംപാണെന്ന് ആരോപിച്ച് സിറ്റിസണ്‍സ് ഫോര്‍ റെസ്പോണ്‍സിബിളിറ്റി ആന്റ് എത്തിക്സിന്റെ പിന്തുണയോടെ കോളറാഡോയിലെ ചില വോട്ടര്‍മാരാണ് ട്രംപിനെതിരെ കേസ് നല്‍കിയത്.2020ലെ യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം ജനുവരി 6ന് ട്രംപ് അനുകൂലികള്‍ ക്യാപിറ്റോള്‍ മന്ദിരത്തില്‍ കടന്നുകയറി അക്രമിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു. പിന്നാലെ 2023 ഓഗസ്റ്റ് 25ന്.