സാന്‍ഫ്രാന്‍സിസ്‌ക്കോ: 2026ലെ ലോകകപ്പ് വേദിയായി 3 രാജ്യങ്ങള്‍ ഒന്നിച്ചുള്ള നോര്‍ത്ത് അമേരിക്കയെ തീരുമാനിച്ചു. യു.എസ്.എ, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലാണ് ലോകകപ്പ് നടക്കുക. ഇന്ന് നടന്ന വോട്ടെടുപ്പിലാണ് ഈ രാജ്യങ്ങളെ തിരഞ്ഞെടുത്തത്.
ഇന്ന് നടന്ന വോട്ടിങ്ങില്‍ നോര്‍ത്ത് അമേരിക്കയ്ക്ക് 134 വോട്ട് ലഭിച്ചപ്പോള്‍ മൊറോക്കോയ്ക്ക് 65 വോട്ട് മാത്രമേ ലഭിച്ചുള്ളൂ. 2002ന് ശേഷം ആദ്യമായാവും ലോകകപ്പ് ഒന്നില്‍ കൂടുതല്‍ രാജ്യങ്ങളില്‍ നടക്കുക. 2002ല്‍ കൊറിയയും ജപ്പാനും സംയുക്തമായാണ് ലോകകപ്പ് നടത്തിയത്.
1994ലാണ് ഇതിനു മുന്‍പ് ലോകകപ്പ് അമേരിക്കയില്‍ നടന്നത്. മെക്‌സിക്കോ 1970ലും 1986ലും ലോകകപ്പിന് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ഈ ലോകകപ്പില്‍ ആവും ആദ്യമായി 48 ടീമുകള്‍ പങ്കെടുക്കുന്ന മത്സരം നടക്കുക.