ഹൈദരാബാദ് ഇരട്ട സ്‌ഫോടനത്തിന്റെ വിധി ഇന്ന്, നീതി കാത്ത് ഇരകള്‍

ഹൈദരാബാദ്: രണ്ട് ദിവസം മുന്‍പായിരുന്നു ഹൈദരാബാദ് സ്‌ഫോടനത്തിന്റെ 11-ാം വാര്‍ഷികം. ഇന്ന് എന്‍ഐഎ കോടതി കേസില്‍ വിധി പറയും.

നേതാക്കള്‍ എല്ലാവരും നീതി ഉറപ്പാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ആരും തന്നെ കേസില്‍ കാര്യമായി ഇടപെട്ടില്ലെന്ന് ഇരകള്‍ വ്യക്തമാക്കുന്നു. ഇന്നത്തെ വിധിയില്‍ പരമാവധി ശിക്ഷയാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. ഗോഗുല്‍ ചാട്ട്, ലുംബിനി പാര്‍ക്ക് എന്നിവടങ്ങളിലായാണഅ 2007 ല്‍ ഇരട്ട സ്‌ഫോടനം നടന്നത്. 42 പേര്‍ കൊല്ലപ്പെടുകയും അറുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മുഹമ്മദ് സാദിഖ്, അന്‍സര്‍ അഹമ്മദ് ബാദ്ഷ ഷെയ്ഖ്, അക്ബര്‍ അസ്മയില്‍, അനിഖ് ഷഫീഖ് സെയ്ദ് എന്നിവരാണ് കേസില്‍ പ്രതികളായത്. അവര്‍ അന്ത്യന്‍ മുജാഹിദുകളാണെന്നാണ് കണ്ടെത്തല്‍. എല്ലാവരും ഇപ്പോള്‍ ചേര്‍ലപ്പള്ളി സെന്‍ട്രല്‍ ജയിലിലാണ്.

Top