ഭുവനേശ്വര്‍: ജാര്‍ഖണ്ഡ്, ഒഡീഷ സംസ്ഥാനങ്ങളില്‍ ഇടിമിന്നലിനെ തുടര്‍ന്ന് 21 പേര്‍ മരിച്ചു.
ഒഡീഷയില്‍ 18 പേരും ജാര്‍ഖണ്ഡില്‍ മൂന്നുപേരുമാണ് മരിച്ചത്. ഇടിമിന്നലേറ്റ 10 പേര്‍ വിധി ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
ഒഡീഷയിലെ ഭദ്രാക്, ബലസോര്‍, കേന്ദ്രപര എന്നിവിടങ്ങളിലാണ് ഇടിമിന്നല്‍ ദുരന്തം വിതച്ചത്. കൃഷിയിടങ്ങളിലായിരിക്കുമ്പോഴാണ് ഇവരില്‍ ഭൂരിഭാഗത്തിനും മിന്നലേറ്റതെന്ന് ദുരന്തനിവാരണസേനാ അധികൃതര്‍ അറിയിച്ചു.
ഉത്തരേന്ത്യയില്‍ കഴിഞ്ഞ ദിവസങ്ങളിലായി മഴ കനത്ത നാശനഷ്ടമാണ് സൃഷ്ടിക്കുന്നത്. രാജ്യത്തുടനീളം 700-ല്‍ അധികം പേര്‍ മഴക്കെടുതിയില്‍ മരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. ഗുജറാത്തില്‍ 213 പേര്‍ക്ക് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ജീവന്‍ നഷ്ടമായി നോക്കുന്നത്.