ദില്ലി: ഗുലാം നബി ആസാദിന്റെ പാര്‍ട്ടിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടിയില്‍ നിന്ന് 20 നേതാക്കള്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സാന്നിധ്യത്തിലാണ് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ജമ്മു കശ്മീരില്‍ ‘ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ ഗുലാം നബി ആസാദ് നടത്തിയ പരാമര്‍ശമാണ് നേതാക്കളെ ചൊടിപ്പിച്ചത്. ജമ്മു കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയതിനെ എതിര്‍ക്കുന്നവര്‍ ഭൂമിയിലെ സാഹചര്യത്തെക്കുറിച്ച് അറിയാത്തവരാണെന്നായിരുന്നു ആസാദിന്റെ പ്രസ്താവന.
ആസാദിന്റെ ഡിഎന്‍എയില്‍ വ്യത്യാസം വന്നതായി കോണ്‍ഗ്രസ് വിമര്‍ശിച്ചു. 2019 ഓഗസ്റ്റ് അഞ്ചിന് ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കലിനെതിരെ രാജ്യസഭയില്‍ പ്രതിഷേധത്തിന് മുന്നില്‍ നിന്ന് നേതൃത്വം നല്‍കിയ ഒരാളില്‍ നിന്നാണ് ഇത്തരമൊരു അഭിപ്രായം വന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. എംപി സ്ഥാനം ഇല്ലാതായിട്ടും ദില്ലിയിലെ ബംഗ്ലാവില്‍ തുടരാന്‍ അദ്ദേഹത്തിന് അനുമതി നല്‍കിയതിനെ അദ്ദേഹത്തിന് ന്യായീകരിക്കേണ്ടതുണ്ടെന്നും ജയറാം രമേശ് പറഞ്ഞു. ഗുലാം നബി ആസാദിന് വേണ്ടി എനിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തവരുള്‍പ്പെടെ 21 ജമ്മു കശ്മീര്‍ നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെന്നും അദ്ദേഹം വ്യക്തമാക്കി.
എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, എഐസിസി സംസ്ഥാന ചുമതലയുള്ള രജനി പാട്ടീല്‍, ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ വികാര്‍ റസൂല്‍ വാനി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. മുന്‍ മന്ത്രിയായിരുന്ന യശ്പാല്‍ കുണ്ഡല്‍, ജെകെപിസിസി മുന്‍ വൈസ് പ്രസിഡന്റായിരുന്ന ഹാജി അബ്ദുള്‍ റഷീദ് ദാര്‍ തുടങ്ങിയ പ്രമുഖരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ജനുവരിയില്‍ ഗുലാം നബി ആസാദിനൊപ്പം കോണ്‍ഗ്രസ് വിട്ട 17 പേര്‍ പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തിയിരുന്നു. കശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രി, മുന്‍ പി സി സി അധ്യക്ഷന്‍, എംഎല്‍മാരടക്കം 17 പേരാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്. ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണ് കോണ്‍ഗ്രസ് വിട്ടതെന്ന് കശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രി താരാ ചന്ദ് പറഞ്ഞിരുന്നു. ജനുവരിയില്‍ ഗുലാം നബി ആസാദിനൊപ്പം കോണ്‍ഗ്രസ് വിട്ട 17 പേര്‍ പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തിയിരുന്നു. കശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രി, മുന്‍ പി സി സി അധ്യക്ഷന്‍, എംഎല്‍മാരടക്കം 17 പേരാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്. ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണ് കോണ്‍ഗ്രസ് വിട്ടതെന്ന് കശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രി താരാ ചന്ദ് പറഞ്ഞിരുന്നു.