21 പുരോഹിതര്‍ കര്‍ദിനാള്‍ പദവിയിലേക്ക്; പേരുകള്‍ പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

റോം: ഹോങ്കോങ്ങിലെ ബിഷപ് സ്റ്റീഫന്‍ ചൗ സൗ യാന്‍ ഉള്‍പ്പെടെ 21 പേരെ ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാള്‍മാരായി ഉയര്‍ത്തി. വത്തിക്കാനില്‍ സെപ്റ്റംബര്‍ 30നു വാഴിക്കല്‍ ചടങ്ങു നടത്തുമെന്നു സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ പ്രാര്‍ഥനച്ചടങ്ങില്‍ മാര്‍പാപ്പ അറിയിച്ചു. ഒക്ടോബറിലെ സിനഡിനു മുന്നോടിയായിട്ടാണു വാഴിക്കല്‍ ചടങ്ങ്.

ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടവും കത്തോലിക്കാ സഭയുമായുള്ള ബന്ധത്തില്‍ നിര്‍ണായക പങ്കു വഹിക്കുന്നയാളാണു ഹോങ്കോങ്ങിലെ ബിഷപ് ചൗ. വത്തിക്കാന്‍ വിശ്വാസപ്രബോധന വിഭാഗം മേധാവിയായി ഈയിടെ നിയമിച്ച അര്‍ജന്റീന ആര്‍ച്ച്ബിഷപ് വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസിനെയും കര്‍ദിനാളായി ഉയര്‍ത്തി.പുതിയ കര്‍ദിനാള്‍മാരില്‍ മൂന്നുപേരൊഴിച്ചു ബാക്കിയുള്ളവരെല്ലാം 80 വയസ്സില്‍ താഴെയുള്ളവര്‍. അടുത്ത മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവില്‍ ഈ 18 പേരും അംഗങ്ങളാകും.

Top