മുംബൈ: ഓഹരി വിപണി നേരിയ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു
സെന്‍സെക്‌സ് 174.95 പോയന്റ് താഴ്ന്ന് 33053.04ലിലും നിഫ്റ്റി 47.20 പോയന്റ് നഷ്ടത്തില്‍ 10193ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 944 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1718 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ടിസിഎസ്, ടെക് മഹീന്ദ്ര, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
സിപ്ല, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്‌സ്, ഐടിസി, ഇന്‍ഫോസിസ്, ഹീറോ മോട്ടോര്‍കോര്‍പ്, ആക്‌സിസ് ബാങ്ക്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.