219 die of heat stroke in Telangana

ഹൈദരാബാദ്: തെലങ്കാനയില്‍ ഉഷ്ണതരംഗത്തില്‍ പൊള്ളി ജീവന്‍ വെടിഞ്ഞവരുടെ എണ്ണം u219 ആയി. ചൊവ്വാഴ്ച മാത്രം മരിച്ചത് 41 പേരാണ്. 46 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുയര്‍ന്ന സംസ്ഥാനത്ത് ഇടിമിന്നലേറ്റാണ് നാലുപേര്‍u മരിച്ചത്.

കൊടുംചൂട് തുടരുന്ന മഹാരാഷ്ട്രയിലെ ലാത്തൂരില്‍ മണിക്കൂറുകളോളം വെള്ളത്തിന് കാത്തുനിന്ന സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു. ചാക്കൂര്‍ താലൂക്കിലെ അത്തോള ഗ്രാമത്തിലെ കുഴല്‍ക്കിണറിന് സമീപം രണ്ടു മണിക്കൂറോളം കാത്തുനിന്ന കേവല്‍ബായി കാംബ്ലെ(45) ആണ് മരിച്ചത്.

തെലങ്കാനയിലെ വരുംദിവസങ്ങളിലും ഉഷ്ണതരംഗം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നത്. ആദിലാബാദ്, നിസാമാബാദ്, കരീംനഗര്‍, ഖമാം എന്നിവിടങ്ങളില്‍ 4346 ഡിഗ്രി സെല്‍ഷ്യസാണ് ശരാശരി ഊഷ്മാവ്.

ചുട്ടുപൊള്ളുന്ന ആദിലാബാദിന്റെ ചിലയിടങ്ങളില്‍ മഴ പെയ്യുകയും ചെയ്തു. സമാനമായി മഴ പെയ്ത കരീംനഗറില്‍ ഇടിയോട് കൂടിയ മഴയും ആലിപ്പഴ വര്‍ഷവും പ്രവചിച്ചിട്ടുണ്ട്. റയലസീമയിലും ആന്ധ്രയുടെ കിഴക്കന്‍ തീരത്തും 45 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുയരും.

ലാത്തൂരില്‍ കഴിഞ്ഞയാഴ്ച 11കാരന്‍ വെള്ളത്തിനായി കാത്തുനില്‍ക്കേ കുഴഞ്ഞുവീണ് മരിച്ചിരുന്നു. വെള്ളമെടുക്കാന്‍ അഞ്ചുതവണയിലധികം പൈപ്പിനടുത്ത് പോകേണ്ടിവന്ന 12കാരി മരിച്ചതും ലാത്തൂരിലെ ദുരന്ത കാഴ്ചയായി. വയറിളക്കം പിടിപെട്ട് കിടപ്പിലായിട്ടും 42 ഡിഗ്രി ചൂടില്‍ വെള്ളമെടുക്കാന്‍ പേകേണ്ടി വന്നതാണ് കുട്ടിയുടെ മരണത്തിന് കാരണമായത്.

Top