അമേരിക്കയിലെ ലൂവിസ്റ്റണില്‍ ഉണ്ടായ വെടിവെപ്പില്‍ മരണം 22ആയി. വെടിവയ്പ്പില്‍ അറുപതോളം പേര്‍ക്കു പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പ്രാദേശിക സമയം ബുധനാഴ്ച രാത്രിയാണ് വ്യാപക വെടിവയ്പ്പുണ്ടായത്. പ്രദേശത്തെ ബാറിലും വോള്‍മാര്‍ട്ട് വിതരണ കേന്ദ്രത്തിലുമാണ് വെടിവെപ്പുണ്ടായത്. അക്രമിയെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
അക്രമിയുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വീടിനുള്ളില്‍തന്നെ കഴിയണമെന്നും പോലീസ് പ്രദേശത്തെ ജനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയടക്കം അധികൃതര്‍ സംഭവത്തിന്റെ വിവരങ്ങള്‍ ധരിപ്പിച്ചുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
അക്രമവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രതികളെ കണ്ടെത്താന്‍ പൊലീസ് തെരച്ചില്‍ തുടരുകയാണ്. സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം പുറപ്പെടുവിക്കുകയും ചെയ്തു.