മുംബൈ: മഹാരാഷ്ട്രയില്‍ കനത്ത മഴയിലും പ്രളയത്തിലും പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ കാണാതായവരില്‍ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇനിയും 20 പേരെക്കൂടി കണ്ടെത്താനുണ്ട്. പാലത്തില്‍നിന്നും നദിയലേക്കുപതിച്ച ബസിലെ യാത്രക്കാരെയും ജീവനക്കാരെയുമാണ് കാണാതായത്. സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ രണ്ട്ു ബസുകളാണ് നദിയില്‍ ഒലിച്ചുപോയത്. രണ്ട് ബസുകളിലായി 18 യാത്രക്കാരും നാലു ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം ശക്തമായ പ്രളയത്തില്‍ സാവിത്രി നദിക്ക് കുറുകെയുള്ള പാലമാണ് ഒലിച്ചുപോയത്. മഹാഡിലെ മുംബൈ-ഗോവ ദേശീയ പാതയിലാണ് ഈ പാലം സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി രണ്ട് മണിയോടെയാണ് അപകടം നടന്നത്. അതിനാല്‍ മറ്റു വാഹനങ്ങള്‍ നദിയില്‍ വീണിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
രണ്ട് സമാന്തര പാലങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോകാനുള്ള പഴയ പാലവും ഗോവയില്‍ നിന്ന് മുംബൈയിലേക്ക് വരാനുള്ള പുതിയ പാലവും. ഇതില്‍ പഴയ പാലമാണ് തകര്‍ന്നത്.