ബിഹാറില്‍ മഴയിലും ഇടിമിന്നലിലും 24 മണിക്കൂറിനിടെ മരിച്ചത് 22 പേര്‍

പട്ന: ബിഹാറില്‍ കനത്ത മഴയിലും ഇടിമിന്നലിലും 24 മണിക്കൂറിനിടെ 22 പേര്‍ മരിച്ചതായി സംസ്ഥാന ദുരന്ത നിവാരണ വകുപ്പ്. ശക്തമായ മഴ അടുത്ത മൂന്ന് ദിവസം കൂടി നീണ്ടു നില്‍ക്കും എന്നും മുന്നറിയിപ്പുണ്ട്. അസം, മേഘാലയ, അരുണാചല്‍പ്രദേശ്, സബ് ഹിമാലയന്‍ വെസ്റ്റ് ബംഗാള്‍ എന്നിവിടങ്ങളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ബിഹാറിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിലയിരുത്തി. ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ അധികൃതര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഉത്തരേന്ത്യയില്‍ ഇത്തവണ നേരത്തെയാണ് മണ്‍സൂണ്‍ എത്തിയത്.

Top