തിരുവനന്തപുരം: പൊലീസിന് പുറത്ത് ഗതാഗത കമ്മീഷണര്‍ പദവിയിലിരിക്കുന്ന എ.ഡി.ജി.പി പത്മകുമാറിനൊപ്പം 22 പൊലീസുകാര്‍ . . വനിതാ ഐ.പി.എസ് ഓഫീസര്‍മാരായ ബി.സന്ധ്യക്കും ശ്രീലേഖക്കും ഒപ്പം 35 പൊലീസുകാര്‍ . .
കേള്‍ക്കുന്നവരെ അമ്പരപ്പിക്കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
ഈ മൂന്ന് ഉദ്യോഗസ്ഥര്‍ക്കും ഇത്രയും പൊലീസുകാരെ വിട്ടുകൊടുക്കേണ്ട ഒരു ആവശ്യവും ഇല്ലെന്ന കാര്യത്തില്‍ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പോലും ഇപ്പോള്‍ രണ്ടഭിപ്രായമില്ല.
ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായ പത്മകുമാറിന് എന്തിനാണ് 22 പൊലീസുകാരെ എന്ന ചോദ്യത്തിന് പൊലീസ് ആസ്ഥാനത്ത് നിന്നു പോലും ഉത്തരമില്ല.
ജയില്‍ ഡി.ജി.പി ശ്രീലേഖക്ക് അവിടെ തന്നെ സുശക്തമായ എല്ലാ സംവിധാനവും നിലവിലുണ്ടായിട്ടും 17 പൊലീസുകാരെയാണ് ഒപ്പം കൂട്ടിയിരിക്കുന്നത്.
ട്രെയിനിംഗ് എ.ഡി.ജി.പി സന്ധ്യക്കൊപ്പമാണെങ്കില്‍ 18 പേരാണുള്ളത്.
ക്രമസമാധാന ചുമതല പോലും ഇല്ലാത്ത ഈ മൂന്ന് എ.ഡി.ജി.പിമാരും കൂടി 57 പൊലീസുകാരെയാണ് കൂടെ നിര്‍ത്തിയിരിക്കുന്നത്. ഇപ്പോഴത്തെ വിവാദ ഐ.പി.എസുകാരന്‍ എ.ഡി.ജി.പി സുധേഷ് കുമാറും ഇക്കാര്യത്തില്‍ മോശക്കാരനല്ല.
ഏതാനും ഐ.പി.എസുകാര്‍ കാണിക്കുന്ന ഈ ‘ധൂര്‍ത്തിന് ‘ഇപ്പോള്‍ പണി കിട്ടിയിരിക്കുന്നത് ക്രമസമാധാന ചുമതലയില്‍ രാവും പകലും കഷ്ടപ്പെടുന്ന ഐ.പി.എസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ള വലിയ വിഭാഗത്തിനാണ്.
എല്ലാ ജില്ലകളില്‍ നിന്നുമായി 3000-ല്‍ ഏറെ പേര്‍ ഉന്നതര്‍ക്കൊപ്പം ഉണ്ടെന്നാണ് കണക്കെങ്കിലും 86 ക്യാമ്പ് ഫോളോവേഴ്‌സ് മാത്രമാണ് ഐ.പി.എസ് ഉദ്യാഗസ്ഥരുടെ വസതികളില്‍ ജോലി ചെയ്യുന്നത്.
അനധികൃതമായി കൂടെ കൂട്ടിയവരെ തിരികെ അയക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് 20 ക്യാമ്പ് ഫോളോവര്‍മാര്‍ ഇതിനകം തന്നെ തിരിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടൊപ്പം നിരവധി വാഹനങ്ങളും എത്തിച്ചിട്ടുണ്ട്.
6027 പൊലീസുകാരാണ് സംസ്ഥാനത്ത് പൊലീസിന്റേതല്ലാത്ത ജോലി ചെയ്യുന്നതെന്നാണ് കണക്ക്. ഇവര്‍ ന്യായാധിപന്‍മാര്‍, രാഷ്ട്രീയക്കാര്‍ എന്നിവര്‍ക്കൊപ്പമാണ് നിലവിലുള്ളത്.
600 കോടി രൂപയാണ് 2,700 ഓളം വരുന്ന വി.വി.ഐ.പികളുടെ സുരക്ഷക്കായി ഒരു വര്‍ഷം ചിലവിടുന്നത്.
ഐ.പി.എസുകാരുടെ വസതികളിലും ക്യാംപ് ഓഫീസുകളിലും ജോലി ചെയ്യുന്നവരെ തെരഞ്ഞ് പിടിച്ച് തിരികെ എത്തിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ശക്തമായ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്.
ഐ.പി.എസിലെ വിരലിലെണ്ണാവുന്ന ചില ഉദ്യോഗസ്ഥര്‍ അധികാര ദുര്‍വിനയോഗം ചെയ്ത് കുഴപ്പങ്ങള്‍ ഉണ്ടാക്കിയതിന് മറ്റുള്ളവര്‍ കൂടി അനുഭവിക്കണമെന്ന് പറയുന്നത് കഷ്ടമാണെന്നാണ് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ പ്രതികരണം.
ഇപ്പോഴത്തെ തീരുമാനം പൊലീസിന് പുറത്തുള്ള ‘വിഐപി’കള്‍ക്ക് കൂടി ബാധകമാക്കി ‘അധികമുള്ള ‘പൊലീസുകാരെ തിരികെ വിളിക്കണമെന്ന ആവശ്യവും ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ഉയര്‍ത്തുന്നു.