കാസർഗോഡ് യുവാവ് കടലിൽ വീണു മരിച്ചു

drown-death

കാസർഗോഡ് : കാസർഗോഡ് ബേക്കലിൽ യുവാവ് കടലിൽ വീണു മരിച്ചു. തമിഴ്നാട് തേനി സ്വദേശി ശണ്‍മുഖനാണ് കടലില്‍ വീണ് മരിച്ചത്. 22 വയസ്സായിരുന്നു. ബേക്കല്‍ അഴിമുഖത്തിന് സമീപത്ത് കൂടി നടന്ന് പോകുമ്പോൾ വീണ് ഒഴുക്കില്‍പ്പെട്ടാണ് മരണം എന്നാണ് സംശയം.

കോട്ടക്കുന്ന് ബൈക്ക് വര്‍ക് ഷോപ്പില്‍ ജീവനക്കാരനായിരുന്നു ഷണ്മുഖൻ. ഞായറാഴ്ച വൈകീട്ട് ഇയാളെ കാണാതായതായി ബന്ധുക്കള്‍ ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിനൊടുവിൽ തിങ്കളാഴ്ച ഉച്ചയോടെ കോട്ടിക്കുളത്ത് നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകും.

Top