22കാരിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പെരിയ: യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസര്‍ക്കോട് പെരിയ കല്യോട്ട് തെക്കുകര വീട്ടില്‍ മഹേഷിന്റെ ഭാര്യ അനുവിനെയാണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇരുപത്തിരണ്ട് വയസായിരുന്നു. കോട്ടയം പാമ്പാടി സ്വദേശിയായ അനുവിന്റെയും മഹേഷിന്റെയും പ്രണയ വിവാഹമായിരുന്നു. രണ്ട് വര്‍ഷം മുന്‍പായിരുന്നു വിവാഹം. ഇരുവര്‍ക്കും ഒന്‍പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞുണ്ട്.

 

Top