സ്‌കൂള്‍ ക​ലോ​ത്സ​വ ഉ​ദ്ഘാ​ട​നം: മു​ഖ്യ​മ​ന്ത്രി വിട്ടുനിന്നത് പ്രതിഷേധാര്‍ഹമെന്ന് ബിജെപി

pinaray

തൃശൂര്‍ : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിട്ടുനിന്നത് പ്രതിഷേധാര്‍ഹമെന്ന് ബിജെപി. പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി വിട്ടുനിന്നത് ജനങ്ങളോടുള്ള അവഹേളനമാണെന്നും ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് എ.നാഗേഷ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണ് കലോത്സവം ഉദ്ഘാടനം ചെയ്തത്.

അതേസമയം കൊല്ലത്ത് റേഷന്‍ കടകളിലെ ഇ പോസ് സംവിധാനത്തിന്റെ ഉദ്ഘാടനം നടക്കുന്നതിനാലാണ് കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് വരാന്‍ കഴിയാത്തതെന്നാണ് മുഖ്യമന്ത്രി നല്‍കിയ വിശദീകരണം.

Top