റെയില്‍വെയിലെ സ്വകാര്യ പങ്കാളിത്ത പദ്ധതിയില്‍ ഭാഗമാകാന്‍ 23 കമ്പനികള്‍

ന്യൂഡല്‍ഹി: റെയില്‍വെയിലെ സ്വകാര്യ പങ്കാളിത്ത പദ്ധതിയില്‍ ഭാഗമാകാന്‍ താത്പര്യം പ്രകടിപ്പിച്ച് 23 കമ്പനികള്‍. ഇതിന്റെ ആദ്യപടിയെന്നോണം ബോംബാര്‍ഡിയര്‍, അല്‍സ്റ്റോം, സീമെന്‍സ്, ജിഎംആര്‍ തുടങ്ങിയ കമ്പനികള്‍ പങ്കെടുത്തു.

ആകെ 12 ക്ലസ്റ്ററുകളില്‍ ട്രെയിന്‍ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ ബിഇഎംഎല്‍, ഐആര്‍സിടിസി, ബിഎച്ച്ഇഎല്‍, സിഎഎഫ്, മേധാ ഗ്രൂപ്പ്, സ്റ്റെര്‍ലൈറ്റ്, ഭാരത് ഫോര്‍ജ്, ജെകെബി ഇന്‍ഫ്രാസ്ട്രക്ചര്‍, ടൈറ്റാഗഡ് വാഗണ്‍ ലിമിറ്റഡ് തുടങ്ങിയ കമ്പനികളും പങ്കെടുത്തിരുന്നു. ആകെ 151 സ്വകാര്യ ട്രെയിനുകള്‍ക്കായാണ് കേന്ദ്ര നീക്കം.

109 സ്റ്റേഷനുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പദ്ധതി. നിലവിലെ ട്രെയിനുകള്‍ക്ക് പുറമെയായിരിക്കും പുതിയ ട്രെയിനുകള്‍. ആകെ 30000 കോടിയുടെ നിക്ഷേപമാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്.

Top