ജക്കാർത്ത : ഇന്തോനേഷ്യയിലെ പടക്ക നിർമ്മാണ ഫാക്ടറിയിൽ വൻ തീപിടുത്തം.
അപകടത്തിൽ 23 പേർ കൊല്ലപ്പെടുകയും , 43 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇന്തോനേഷ്യയിലെ തലസ്ഥാനമായ ജക്കാർത്തയിലെ ടാൻഗ്രേങ്ങ് വ്യാവസായിക സമുച്ചയത്തിലാണ് അപകടം ഉണ്ടായത്.
തീ അണയ്ക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. ഫാക്ടറിക്ക് ഉള്ളിൽ അകപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിക്കുകയാണ് പൊലീസ്.
നിലവിൽ പത്ത് പേരിൽ കൂടുതൽ ആളുകൾ മരണപ്പെട്ടവെന്നും . എന്നാൽ കൃത്യമായ എണ്ണം ഇനിയും സ്ഥിരീകരിക്കാനയിട്ടില്ലയെന്നും പൊലീസ് മേധാവി ഹാരി കറിയാൻവാൻ വ്യക്തമാക്കി.
ശരീരം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായതിനാൽ മരിച്ചവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും തീ പടർന്ന് പിടിച്ചിട്ടുണ്ട്.
ഫാക്ടറി പ്രവർത്തനം ആരംഭിച്ചിട്ട് ഒന്നര മാസം മാത്രമേ ആയിട്ടുള്ളു. അപകടത്തിൽ അകപ്പെട്ടവരെല്ലാം ഫാക്ടറിയിലെ തൊഴിലാളികളാണ്.