ഭാര്യയെ സാക്ഷിയാക്കി വിഷാദത്തിന് അടിമയായ യുവാവിന്റെ ആത്മഹത്യ

suicide

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഖാസിയാബാദില്‍ ഭാര്യയെ കെട്ടിയിട്ട ശേഷം 24കാരനായ യുവാവ് തൂങ്ങിമരിച്ചു.

ഏതാനും മാസങ്ങള്‍ക്കു മുമ്പ് പ്രണയിച്ച് വിവാഹം ചെയ്ത റിസ്വാന്‍ – നസ്രിന്‍ ദമ്പതിമാരുടെ ജീവിതമാണ് ദുരന്തത്തില്‍ അവസാനിച്ചത്.

സ്ഥിരമായൊരു ജോലി ഇല്ലാതിരുന്ന റിസ്വാന്‍ ഏതാനും ആഴ്ചകളായി വിഷാദത്തിന് അടിമയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

കൈകള്‍ കെട്ടിയിട്ട ശേഷം റിസ്വാന്‍ തന്റെ വായില്‍ തുണി തിരുകിയെന്ന് നസ്രിന്‍ പൊലീസിനോട് വിവരിച്ചു. തുടര്‍ന്ന് കഴുത്തില്‍ കയര്‍ മുറുക്കി സീലിങ് ഫാനില്‍ കെട്ടിത്തൂങ്ങുകയായിരുന്നു. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ കൈകളിലെ കെട്ടഴിച്ച നസ്രിന്‍, ഭര്‍ത്താവിനെ രക്ഷിക്കാന്‍ ശ്രമിക്കുകയും ആളുകളെ വിളിച്ചുകൂട്ടുകയും ചെയ്തു. റിസ്വാന്‍ പിടഞ്ഞുമരിക്കുന്നതു കണ്ടതോടെ ബോധരഹിതയായി എന്നും നസ്രിന്‍ മൊഴി നല്‍കി.

റിസ്വാനും നസ്രിനും വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് ഒന്നിച്ചു ജീവിക്കുകയായിരുന്നു. രണ്ടു മാസം മുമ്പ് നാടുവിട്ട ഇവര്‍ക്ക് എതിരെ നസ്രിന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടന്നുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

Top