പാവയ്ക്കുള്ളില്‍ ദുര്‍ഗന്ധം ; തുറന്നപ്പോള്‍ രക്തവും, മരുന്നും നിറഞ്ഞ പഞ്ഞികള്‍

teddy-bear

മാരാരിക്കുളം: കുട്ടിയ്ക്ക് വാങ്ങിയ പാവക്കുള്ളില്‍ നിന്ന് ദുര്‍ഗന്ധം. തുടര്‍ന്ന് പാവ തുറന്നു നോക്കിയപ്പോള്‍ രക്തവും മരുന്നും നിറഞ്ഞ പഞ്ഞികളും, ബാന്‍ഡ് എയ്ഡുകളും കണ്ടെത്തി. ഊട്ടിയിലേയ്ക്ക് വിനോദയാത്രയ്ക്കു പോകുമ്പോള്‍ വഴിയരികില്‍ നിന്നും വാങ്ങിയ പാവയിലാണ് രക്തം നിറഞ്ഞ പഞ്ഞികള്‍ കണ്ടെത്തിയത്.

ആലപ്പുഴ മാരാരിക്കുളം സ്വദേശിനിയായ ശ്രീമോള്‍ തന്റെ മകള്‍ക്കായാണ് പാവയെ വാങ്ങിയത്. ആശുപത്രികളില്‍ രക്തം തുടയ്ക്കാനും മറ്റും ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച പഞ്ഞിയാണ് പാവയ്ക്കുള്ളില്‍ ഉപയോഗിച്ചിരുന്നത്. സംഭവം ശ്രദ്ധയില്‍പെട്ടതോടെയാണ് വീട്ടമ്മ സമൂഹമാധ്യമത്തില്‍ വിവരം പങ്കുവെച്ചത്.

പാവ തുറന്നതിന് ശേഷവും രൂക്ഷമായ ദുര്‍ഗന്ധമാണ് ഉള്ളതെന്നും കൈകൊണ്ട് തൊടാന്‍ പോലും ആകാത്തത്ര മാലിന്യങ്ങളാണ് പാവയ്ക്കുള്ളിലുള്ളതെന്നും
വയനാടിനും ഗൂഡല്ലൂരിനും ഇടയില്‍ ഒരു വഴിക്കച്ചവടക്കാരനില്‍ നിന്നാണ് വലുപ്പമുള്ള പാവ വാങ്ങിയതെന്നും, ഇതരസംസ്ഥാനക്കാരനായ കച്ചവടക്കാരന്റെ പക്കല്‍ നിന്ന് 350 രൂപയ്ക്കാണ് പാവ വാങ്ങിച്ചതെന്നും ശ്രീമോള്‍ പറഞ്ഞു.

Top