ന്യൂഡല്‍ഹി: കേരളത്തിന് ജിഎസ്ടി നഷ്ടപരിഹാര വായ്പയായി 2418.49 കോടി രൂപ കൂടി കേന്ദ്രം അനുവദിച്ചു. 44,000 കോടി രൂപയാണ് വിവിധ സംസ്ഥാനങ്ങള്‍ക്കായി ഇന്നലെ കേന്ദ്രം നല്‍കിയത്.
ഈ മാസം ആദ്യം നല്‍കിയ 40,000 കോടി രൂപ കൂടി ചേര്‍ത്ത് ഈ സാമ്പത്തിക വര്‍ഷം 1.59 ലക്ഷം കോടി രൂപയാണ് ജിഎസ്ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം അനുവദിച്ചത്.