രണ്ടു വര്‍ഷത്തിനിടെ ഛത്തീസ്ഗര്‍ഹില്‍ 247 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി പൊലീസ്

maoist

ഛത്തീസ്ഗര്‍ഹ്: കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഛത്തീസ്ഗര്‍ഹില്‍ 247 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി പൊലീസ്. ഛത്തീസ്ഗര്‍ഹിലെ ആന്റി നക്‌സല്‍ ഓപ്പറേഷന്‍ വിങ്ങാണ് ഈ വിവരം പുറത്തു വിട്ടിരിക്കുന്നത്. 2016 ആഗസ്റ്റ് മുതല്‍ 2018 ജൂലൈ വരെയുള്ള കാലയളവിലാണ് ഇത്രയും മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരിക്കുന്നത്.

2017 ആഗസ്റ്റ് മുതല്‍ 2018 ജൂലൈ വരെ 116 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി മാവോയിസ്റ്റുകള്‍ തന്നെ സമ്മതിക്കുന്നുണ്ട്. 2016 ആഗസ്റ്റ് മുതല്‍ ജൂലൈ 2017 വരെ 131 പേരാണ് മാവോയിസ്റ്റില്‍ അംഗത്വമെടുത്തിട്ടുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

208 മൃതദേഹങ്ങളാണ് മേല്‍പ്പറഞ്ഞ കാലയളവില്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളത്. ബാക്കി വരുന്ന 39 മൃതദേഹങ്ങള്‍ ഇതുവരെയും കാടിനുള്ളില്‍ നിന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ആന്റി നക്‌സല്‍ ഓപ്പറേഷന്‍ സ്‌പെഷല്‍ ഡി.ജി അവസ്തി പറഞ്ഞു.

ഈ കണക്കുകള്‍ സ്ഥലത്തെ മാവോയിസ്റ്റ് സാന്നിധ്യം കുറക്കുമെന്നും അവസ്തി കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ പൊലീസിന്റെയും സ്‌പെഷല്‍ ഫോഴ്‌സിന്റെയും പാര്‍ലമെന്ററി ട്രൂപ്പ്‌സിന്റെയും ശ്രമകരമായ പ്രവര്‍ത്തനത്തിന്റെ ഫലമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

Top