ന്യൂയോര്‍ക്ക്: 25 ബേസിസ് പോയിന്റ് വര്‍ധനവില്‍ യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് വീണ്ടും ഉയര്‍ത്തി.
ഇതൊടെ പലിശ നിരക്ക് 1.25 ശതമാനമായി.
പത്ത് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം 2015 ഡിസംബറിലാണ് ഫെഡ് റിസര്‍വ് പലിശ നിരക്ക് ആദ്യമായി ഉയര്‍ത്തിയത്.
തൊഴിലില്ലായ്മ നിരക്ക് 16 വര്‍ഷത്തെ താഴ്ന്ന നിലവാരമായ 4.3 ശതമാനത്തിലേയ്ക്ക് താഴ്ന്നതും ആദ്യ പാദത്തില്‍ സാമ്പത്തിക വളര്‍ച്ചയുടെ വേഗം കൂടിയതുമാണ് പലിശ നിരക്ക് ഉയര്‍ത്താന്‍ കാരണമായത്.