ബസ് അപകടത്തില്‍ മലയാളിയടക്കം 25 പേര്‍ക്ക് പരിക്ക്: 4 പേരുടെ നില ഗുരുതരം

മസ്‌കറ്റ്: ഒമാനിലുണ്ടായ ബസപകടത്തില്‍ മലയാളി അടക്കം 25 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ മലയാളി കണ്ണൂര്‍ സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സലാലയില്‍ നിന്നും മസ്‌കറ്റിലേക്കു വരുമ്പോള്‍ മസ്‌കറ്റിലെ ‘ജിഫ്‌നൈന്‍’ എന്ന സ്ഥലത്തു വെച്ചാണ് അപകടം സംഭവിച്ചത്. സ്വകാര്യ ഗള്‍ഫ് ട്രാന്‍സ്‌പോര്‍ട്ട് എന്ന കമ്പനിയുടെ ബസാണ് അപകടത്തില്‍പ്പെട്ടിരിക്കുന്നത്.

അമ്പതോളം യാത്രക്കാര്‍ ബസ്സില്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യാത്രക്കാരെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല.

Top