ഗിനിയുടെ വൈസ് പ്രസിഡന്റിന്റെ പക്കല്‍ നിന്നും കണ്ടുകെട്ടിയത് 25 സൂപ്പര്‍ കാറുകള്‍

ഴിമതിക്കേസില്‍ കുരുങ്ങിയ ഇക്വറ്റോറിയല്‍ ഗിനിയുടെ വൈസ് പ്രസിഡന്റിന്റെ പക്കല്‍ നിന്നും പിടിച്ചെടുത്തത് ലംബോര്‍ഗിനി റോസ്റ്റര്‍, ആസ്റ്റണ്‍ മാര്‍ട്ടിന്‍ വണ്‍ 77 കൂപ്പെ, ഫെരാരി, ബുഗാട്ടി അടക്കം അപൂര്‍വ്വങ്ങളില്‍ അപൂവ്വങ്ങളായ 25 സൂപ്പര്‍കാറുകള്‍. പ്രസിഡന്റായ തിയഡോറോ ഒബിയാങ് നഗ്വിമ എംബസഗോയുടെ മകന്‍ തിയഡ്രോന്‍ നഗ്വിമ ഒബിയാങിന്റെ പക്കല്‍ നിന്നാണ് ഏഴ് ഫെരാരി, മൂന്ന് ലംബോര്‍ഗിനി, അഞ്ച് ബെന്റ്‌ലി, ഒരു മസറാട്ടി, ഒരു മെക്ലാരന്‍ അടക്കമുള്ള കാറുകള്‍ സര്‍ക്കാര്‍ കണ്ടുകെട്ടിയത്.

ബോണ്‍ഹാംസ് എന്ന ലേല കമ്പനി മുഖേന ഈ കാറുകള്‍ ലേലത്തിന് വയ്ക്കുകയാണ് ചെയ്തത്. ഏകദേശം 132 കോടി മൂല്യം വരുന്ന വാഹനങ്ങള്‍ ദുബായില്‍ നിന്നുള്ള ഒരാള്‍ സ്വന്തമാക്കിയതായാണ് പുറത്തു വരുന്ന വിവരം. സ്വിസ്റ്റര്‍ലന്‍ഡിലെ ജനീവയിലാണ് സൂപ്പര്‍കാറുകളുടെ ലേലം നടന്നത്.

18.7 ദശലക്ഷം യുഎസ് ഡോളര്‍ (ഏകദേശം 132 കോടി രൂപ) ലേലത്തിലൂടെ സമാഹരിക്കാന്‍ സാധിക്കും എന്നാണ് ലേലകമ്പനി പറഞ്ഞിരുന്നത്. ലേലത്തിലൂടെ എത്ര രൂപ സമാഹരിക്കാന്‍ സാധിച്ചു എന്ന് ബോണ്‍ഹാംസ് വെളിപ്പെടുത്തിയിട്ടില്ല. ലേലത്തിന് വച്ച കാറുകളില്‍ 36 കോടി മുതല്‍ 40 കോടി രൂപവരെ മൂല്യമുള്ള ലംബോര്‍ഗിനി കാറുകളാണുള്ളത്.

Top